news

നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ അഷ്‌റഫ് എന്‍ പി പ്രസിഡന്റ്, റഫീഖ് പി ജനറല്‍ സെക്രട്ടറി

ദുബൈ : നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എ മുനീറിന്റെ അദ്യക്ഷതയില്‍ ദുബൈ ഖിസൈസില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് 11 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി അഷ്‌റഫ് എന്‍ പി (പ്രസിഡന്റ് ),റഫീഖ് പി ( ജനറല്‍ സെക്രട്ടറി), അന്‍വര്‍ സാദത്ത് ( ട്രഷറര്‍), സുബൈര്‍ അബ്ദുല്‍ റഹ്മാന്‍, ഹാരിസ് കെ പി ( വൈസ് പ്രസിഡന്റ്), മുഹമ്മദ് സഹീര്‍, നൗഷാദ് എന്‍ എന്‍ ( ജോയിന്‍ സെക്രട്ടറി ),
അസ്ബൂ ഇ പി ( ഓഡിറ്റര്‍ ), റഷീദ് കെ സി ( വക്താവ് ), അസൈനാര്‍ എല്‍, നബീര്‍ സി എച് ( പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് ഷഹീര്‍ സി എച് വാര്‍ഷിക വരവ് ചിലവും അന്‍വര്‍ സാദത്ത് വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റഫീഖ് പി സ്വാഗതവും, അഷ്‌റഫ് എന്‍ പി നന്ദിയും പറഞ്ഞു. നിര്യാതരായ നീലേശ്വരം ഖാളി ഇ കെ മുഹമ്മൂദ് മുസ്‌ലിയാര്‍, ഉപദേശക സമിതി അംഗം ഷാഫി തലക്കല്‍ എന്നിവര്‍ക്ക് വേണ്ടി യോഗത്തില്‍ പ്രാര്‍ത്ഥനയും പ്രത്യേക അനുശോചനം
രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

error: Content is protected !!