news

ഷാര്‍ജയില്‍ ഖാസി മഹമൂദ് ഉസ്താദ് അനുസ്മരണം നടത്തി; ചടങ്ങില്‍ മഹമൂദ് ഉസ്താദ് സ്മരണിക പ്രകാശനം മുജീബ് മെട്രോ മുഹമ്മദ് കൊത്തിക്കാലിന് നല്‍കി നിര്‍വഹിച്ചു 

ഷാര്‍ജ : പ്രമുഖപണ്ഡിതനും സൂഫിവര്യനും,സമസ്ത കേന്ദ്ര മുശാവറ മെമ്പറും,നീലേശ്വരം പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹും ഇ കെ. മഹമൂദ് മുസ്‌ല്യാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നീലേശ്വരം മര്‍ക്കസ് യു എ ഇ കമ്മറ്റിയുടെ നേത്രത്വത്തില്‍ സംഘടിപ്പിച്ചു.മര്‍ഹബ റിസോര്‍ട്ടില്‍ അഷറഫ് എന്‍ പി യുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി കരീം ഫൈസി മുക്കൂട് ഉല്‍ഘാടനം ചെയ്തു.ഉസ്താദിന്റെ ഓര്‍മക്കായി പ്രമുഖ പണ്ഡിതന്മാര്‍ക്കായി യു എ ഇ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന അവാര്‍ഡിന്റെ പ്രഖ്യാപനം അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു.
മഹമൂദ് ഉസ്താദ് സ്മരണിക പ്രകാശനം മുജീബ് മെട്രോ മുഹമ്മദ് കൊത്തിക്കാലിന് നല്‍കി
നിര്‍വഹിച്ചു .അബ്ദുല്‍ അസീസ് അശ്രഫി അനുസ്മരണ പ്രഭാഷണം നടത്തി .അബൂബക്കര്‍ നിസാമി ,ജാഫര്‍ എംപി,അബ്ദുല്‍ ഖാദര്‍ ഹാജി ,നാസര്‍ ഫ്രൂട്ട്, അബൂബക്കര്‍ എന്‍സിആര്‍ ,നാസര്‍ തായല്‍, എവി സുബൈര്‍ ,ഹംസ മുക്കൂട് ,കരീം കൊളവയല്‍ അഷറഫ് മീനാപ്പീസ് ,ഹനീഫ ബാവ നഗര്‍ ,പി എച്ച് ബഷീര്‍ ,മുഹമ്മദ് കുഞ്ഞി കൊളത്തുങ്കാല്‍ പ്രസംഗിച്ചു .ശംസുദ്ധീന്‍ കല്ലുരാവി സ്വാഗതവും യുസഫ് ഹാജി അരയി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

error: Content is protected !!