കാഞ്ഞങ്ങാട്: കേരള ആംഡ് പോലീസ് മാങ്ങാട്ടു പറമ്പില്‍ നിന്നും 2010 വര്‍ഷത്തില്‍ ട്രെയിനിങ് കഴിഞ്ഞ കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്തുവരുടെ സംഗമം നടന്നു.
പടന്നക്കാട് ഓയിസ്റ്റര്‍ ഓപേര റിസോര്‍ട്ടില്‍ നടന്ന സംഗമത്തില്‍
നൂറോളം പോലീസുകാര്‍
പങ്കെടുത്തു.
പോലീസ് സേനയിലെ വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളില്‍ ഏര്‍പ്പെട്ട ഇവരുടെ ബാച്ച് പോലീസ് സേനയ്ക്കു തന്നെ അഭിമാനകരമായ പ്രവര്‍ത്തനമാണ്
കാഴ്ചവച്ചിട്ടുള്ളത്.
പൊതു സമൂഹത്തിനും
സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഗമത്തില്‍ തിരു
മാനിച്ചു. യോഗത്തില്‍ 2022 23 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി
എല്‍ ആര്
ദിലീഷ് കുമാര്‍ (പ്രസിഡന്റ്) , ഷിജു കുണ്ടുവാടി (സെക്രട്ടറി), എ കെ.സുജിത്ത് കുമാര്‍ (ട്രഷറര്‍) തുടങ്ങി ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.