കാഞ്ഞങ്ങാട്:തൊഴിലാളികള്‍ക്കിടയിലെ സ്വീകാര്യതയാണ് പി.ജി.ദേവിനെ വീണ്ടും ഐ.എന്‍.ടി.യു.സി പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ സാഹചര്യമൊരുക്കിയതെന്ന് ഡി.സി.സി.പ്രസിഡന്റ് പി.കെ.ഫൈസല്‍. ഐ.എന്‍.ടി.യു.സി. ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.ജി.ദേവിന്റെ സ്ഥാനാരോഹണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല് നൂറ്റാണ്ടിലേറെ കാലം സംഘടനയുടെ അദ്ധ്യക്ഷത പദം അലങ്കരിക്കുന്നത് അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ അടയാളമാണ് രേഖപ്പെടുത്തുന്നതെന്നും ട്രേഡ് യുണിയന്‍ രംഗത്തെ കറകളഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും പി.കെ. ഫൈസല്‍ അഭിപ്രായപ്പെട്ടു.
സി.പി.എമ്മിന്റെയും അവരുടെ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ തൊഴിലുറപ്പ് മേഖല പോലുള്ള പ്രവര്‍ത്തന രംഗത്ത് തൊഴിലാളികള്‍ കടുത്ത പീഡനങ്ങള്‍ അനുഭവിക്കുന്നതായി മനസിലാക്കുന്നുണ്ടെന്ന് ഫൈസല്‍ കുറ്റപ്പെടുത്തി.
കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടന്ന സ്ഥാനാരാഹണ സമ്മേളനത്തിന് മുന്നോടിയായി കെ.വി.രാഘവന് പതാക ഉയര്‍ത്തി. കെ.എം.ശ്രീധരന് സ്വാഗതം പറഞ്ഞു. ടി.വി.കുഞ്ഞിരാമന് ആദ്ധ്യക്ഷം വഹിച്ചു മുന്‍ കെ.പി .സി.സി.ജന: സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്, കെ.പി.സി.സി.സെക്രട്ടറി.എം.അസ്സിനാര്‍, ഡി.വി.ബാലകൃഷ്ണന്, എം.കുഞ്ഞികൃഷ്ണന്, സി.ഒ.സജി., തോമസ്സ് സെബാസ്റ്റ്യന്‍, വി.മാധവന് നായര്‍, പി.സി.തോമസ്സ്, വി.കെ.കുഞ്ഞിരാമന്, ടി.ചന്ദ്രശേഖരന്, സി.വി.രമേശന്, പി.വി.ബാലകൃഷ്ണന്, സെമിറ ഖാദര്‍ ,ലത സതിഷ്, എ.വി.കമ്മാടത്തു,മഹേഷ് കരിമ്പില്‍ ബാലകൃഷ്ണ ഷെട്ടി,പി.വി.ഉദയകുമാര്‍, വി.വി.സുധാകരന്, ബഷീര്‍ തല്പ്പാജെ,ആര്.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പി. ജി.ദേവ് മറുപടി പ്രസംഗം നടത്തി.
പടം: ഐ.എന്‍.ടി.യു.സി. ജില്ല പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. ദേവിന്റെ സ്ഥാനാരോഹണ സമ്മേളനം ഡി സി സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉല്‍ഘാടനം ചെയ്യുന്നു.