കാഞ്ഞങ്ങാട് : അപൂര്‍വ സസ്യജന്തുവൈവിധ്യങ്ങളുടെ കലവറയായ സൈലന്റ് വാലിയെ സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിച്ച പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ അതികായന് പ്രഫ.എം.കെ. പ്രസാദിന്റെ ഓര്‍മ്മയ്ക്കായി മേലാങ്കോട്ട് എണ്‍പത്തിയൊമ്പത് ഓര്‍മ്മ മരങ്ങള്‍ വളരും. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും വക്താവും പ്രഭാഷകനും ശാസ്ത്ര പ്രചാരകനുമായ പ്രഫ.എം.കെ.പ്രസാദ് എണ്പത്തിയൊമ്പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്.
മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ ഗവ.യു.പി.സ്കൂള്‍ പരിസ്ഥിതി സേന ജീവനം നീലേശ്വരം പദ്ധതിയുടെ സഹകരണത്തോടെ വിവിധ യിനം പ്ലാവുകള്‍, മുളകള്‍,പൂവരശ്, അത്തി, ഇത്തി, ചന്ദനം, കൂവളം, പാരിജാതം, അശോകം തുടങ്ങിയ വൃക്ഷങ്ങളാണ് രക്ഷിതാക്കള്‍ വഴി വിതരണം ചെയ്തത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജില്ലാ പ്രസിഡണ്ട് പ്രഫ.എം.ഗോപാലന് ഉദ്ഘാടനം ചെയ്തു. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന് ദിവാകരന് നീലേശ്വരം, പി ടി എ പ്രസിഡന്റ് എച്ച്.എന്‍.പ്രകാശന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് കൊടക്കാട് നാരായണന് , പി.ശ്രീകല, പി.കുഞ്ഞിക്കണ്ണന് പ്രസംഗിച്ചു.