Uncategorized

സ്വത്ത് തര്‍ക്കം യുവതിയെയും കമ്മീഷനെയും അഭിഭാഷകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ ജയിലിലടച്ചു

കാഞ്ഞങ്ങാട് :സഹോദരമായുള്ള
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോടതി നിശ്ചയിച്ച കമ്മീഷന് മുന്നില്‍ വെച്ച് യുവതിയെയും കമ്മിഷനെയും
അഭിഭാഷകനെയും
വെട്ടി കൊല്ലാന്‍ ശ്രമിച്ച പ്രതി പൊലിസില്‍ കീഴടങ്ങി.
പുല്ലൂര്‍ ഹരിപുരം പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന വിമുക്തത ഭടന്‍ കുമാരന്‍ (67 )ആണ് വെള്ളിയാഴ്ച അമ്പലത്തറ പോലീസില്‍ കീഴടങ്ങിയത്.
കുമാരനെതിരെ രണ്ട് വധശ്രമക്കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളുണ്ട്. ഒരു കേസ് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ്. കുമാരനെ കൊണ്ടു പൊലീസ് സംഭവസ്ഥലത്ത് കൊണ്ട് പോയി ആയുധങ്ങളായ മുഴു ,വടി ,പെട്രോള്‍ എന്നിവ കണ്ടെത്തശേഷം
പ്രതിയെ അമ്പലത്തറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍
രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തു .
സഹോദരന്‍ കണ്ണന്റെ ഭാര്യ സുശീല (40) വെട്ടി പരിക്കേല്‍പ്പിക്കുകയും കമ്മീഷന്‍
അഭിഭാഷകനായ അഡ്വ. പി എസ് ജുനൈദ്,
അന്യായ ഭാഗം അഭിഭാഷകന്‍ ഷാജിദ് കമ്മാടം എന്നിവരെയാണ് കുമാരന്‍ അക്രമിച്ച ത് .ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍
ഹാജരാക്കിയ പ്രതിയെ
ഹൊസ്ദുര്‍ഗ്
മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published.

error: Content is protected !!