കാഞ്ഞങ്ങാട് : എല്‍.ഐ.സി ഏജന്‍സി എടുത്ത് ഒരു വര്‍ഷത്തിനിടയില്‍ എം.ഡി.ആര്.ടി ബഹുമതി നേടി അമേരിക്കയില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ പളളം നാരായണനെ കാഞ്ഞങ്ങാട് എല്‍.ഐ.സി ബ്രാഞ്ചിലെ എം.സി.ആനന്ദ് ഡെവലപ്പ്മെന്റ് ഓഫീസറുടെ കീഴിലുള്ള ടീം ആസ്പയര് ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പരിപാടി ഉദ്ഘാടനം ചെയ്ത് . പളളം നാരായണനെ പൊന്നാടയണിച്ചുആദരിച്ചു. ഡെവലപ്പ്മെന്റ് ഓഫീസര്‍ എം.സി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ പൂച്ചക്കാട്, എം.ജെ.ലൂക്കോസ്, ടി.പി.സുകുമാരന്‍, രവീന്ദ്രന് കൊക്കാല്‍, റീന, ജനാര്ദ്ദനന്, അശോകന്, ശോഭനകുമാരി, നാരായണന് എന്നിവര്‍ സംസാരിച്ചു. കെ.മാധവന് നായര്‍ സ്വാഗതവും, ദേവി രവീന്ദ്രന് നന്ദിയും പറഞ്ഞു.