local

കാരംസിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അര്‍ഹമായ അംഗീകാരം നല്‍കും: ഒ.കെ.വിനീഷ്

കാഞ്ഞങ്ങാട് : ജനകീയ കായികവിനോദമായ കാരംസിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അര്‍ഹമായ അംഗീകാരം നല്‍കുമെന്നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് പറഞ്ഞു.
പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററല്‍ സെന്ററില്‍ 3 ദിവസങ്ങളിലായി നടന്ന സംസ്ഥാന കാരംസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരംസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.മനേക്ഷ്, ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ഒ.കെ.വിനീഷ്, ഫാ.തോമസ് പൈമ്പിള്ളില്‍, അംപയര്‍ സി.എസ്.സുബ്ബരാമന്‍ പാലക്കാട്, ചാംപ്യന്‍ഷിപ് നടത്തിപ്പിനു സാങ്കേതിക സഹായം നല്‍കിയ പി.വി.മുനീര്‍ കോഴിക്കോട് എന്നിവരെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ആദരിച്ചു.
ബി.യു.ജ്യോതിഷ് പേരാവൂര്‍, സന്തോഷ് കുളങ്ങര പയ്യന്നൂര്‍, കെ.ഉഷ പടന്നക്കാട്, ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ മനോജ് പള്ളിക്കര, കായിക സംഘാടകന്‍ കെ.സാദിഖ് നീലേശ്വരം, പ്രമീള ചീമേനി എന്നിവരെ നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ഹസീന റസാഖ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.വി.ബാലന്‍, ചീഫ് അംപയര്‍ പി.എസ്.മനോജ്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസുഫ് ഹാജി, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍, വൈസ് ചെയര്‍മാന്‍ എ.സുബൈര്‍, പത്രപ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം, മീഡിയ കമ്മിറ്റി കണ്‍വീനര്‍ സര്‍ഗം വിജയന്‍, സംഘാടക സമിതി ഭാരവാഹികളായ സി.സുകുമാരന്‍ മാസ്റ്റര്‍, എം.എം.ഗംഗാധരന്‍, ടി.ജെ.സന്തോഷ് വി.വി.രാജേഷ്, കെ.എസ്.ഹരി കുമ്പള, ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ മനോജ് പള്ളിക്കര, കെ.സാദിഖ് നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് ജില്ലാ കാരംസ് അസോസിയേഷന്‍ ട്രഷറര്‍ ഗണേഷ് അരമങ്ങാനം സ്വാഗതവും സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!