news

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 53 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,787 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 255 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 40,730 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂര്‍ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂര്‍ 287, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,730 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,86,044 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 53പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 67
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 643പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3296പേര്‍
വീടുകളില്‍ 2862പേരും സ്ഥാപനങ്ങളില്‍ 434പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3296പേരാണ്. പുതിയതായി 203പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2523സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2168ആന്റിജന്‍ 340ട്രൂനാറ്റ് ) 815പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 199പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി51പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ 142,204 കൊ വിഡ് സ്ഥിരീകരിച്ചത്. 140,338 ഇതുവരെ കോവിഡ് നെഗറ്റീവായി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!