local

രാജ്യത്തിന്റെ കാവലാളായ ഭരണഘടനയുടെ കടയ്ക്കല്‍ കത്തി വെക്കാന്‍ സംഘടിത ശ്രമം നടക്കുന്നു: ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ കാവലാളായ ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ സംഘടിത ശ്രമം നടത്തുന്ന കേന്ദ്രഭരണം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് സി പി ഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.സി പി ഐ. ജില്ലാ കൗണ്‍സില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരതയുടെ ഉള്‍ തുടിപ്പിന്റെ ഏറ്റവും വലിയ രൂപമാണ് ഭരണ ഘടന. ജനാധിപത്യ ഭരണകൂടത്തെ എങ്ങനെ നയിക്കണമെന്ന വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ഭരണഘടനയാണ്. എന്നാല്‍ സംഘപരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമ്പോള്‍ ജനാധിപത്യത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവര്‍ ചൊല്‍പടിക്കു നിര്‍ത്തുന്നു. ഏകാധിപത്യ സ്വഭാവത്തോടു കൂടിയുള്ള ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനും ഭൂരിപക്ഷ വര്‍ഗീയത എന്ന ആശയം നടപ്പിലാക്കാനുമാണ് കേന്ദ്ര ഭരണം ലക്ഷ്യം വെക്കുന്നത്. എന്തും ചെയ്യാമെന്ന ധാരണ സര്‍ക്കാരിന് വേണ്ട. രാജ്യത്തെ കര്‍ഷക പോരാട്ടം അതിന് തെളിവാണെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്‌സികുട്ടീവ് അംഗങ്ങളായ കെ.വി കൃഷ്ണന്‍, ടി കൃഷ്ണന്‍ , എം അസിനാര്‍, കരുണാകരന്‍ കുന്നത്ത്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ( ഐ എ എല്‍ ) ഭാരവാഹികളായ
അഡ്വ എം.സി കുമാരന്‍, അഡ്വ രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു.സി പി ബാബു സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!