local

രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രപ്രദര്‍ശനം കോഴിക്കോട് ആരംഭിച്ചു

 

കോഴിക്കോട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന
ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘രൂപാന്തരം’ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.
വര്‍ത്തമാനകാല ജീവിതത്തില്‍ പ്രകൃതിയുടെ താളത്തിലുണ്ടാവുന്ന വിള്ളലുകളിലേക്ക് കണ്ണു തുറക്കുന്ന മൂര്‍ച്ചയുള്ള വര്‍ണ്ണ കൂട്ടുകളാണ് രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രങ്ങള്‍ എന്ന് പ്രമുഖ ചിത്രകാരന്‍ സഗീര്‍ അഭിപ്രായപ്പെട്ടു. രൂപാന്തരം ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെയ്യജീവിതങ്ങളിലെകാണാപ്പുറങ്ങളിലേക്ക്കണ്ണുതുറക്കുന്ന കടും വര്‍ണ്ണങ്ങളാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കേ മലബാറിലെ തെയ്യം എന്നഅനുഷ്ഠാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. അഡ്വ. ടി.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരമാരായ കെ സുധീഷ്, ശ്രീകുമാര്‍ മാവൂര്‍, ശ്യാം പ്രസാദ് പെരിന്തല്‍മണ്ണ, ശില്പി ശെല്‍വരാജ്, അഡ്വ. മനോജ് കോവൂര്‍ , പ്രൊഫ. കെ.ടി. മനോജ് എന്നിവര്‍ സംസാരിച്ചു. അജയ് സാഗ സ്വാഗതവും രാജേന്ദ്രന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു.

(പടം) രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രപ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!