news

ഒമിക്രോണ്‍ വകഭേദം: കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം; വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. വകുപ്പുകളുടെ സംയുക്തമായ പരിശോധന അനിവാര്യമാണ്.

കോവിഡില്‍ നിന്നൂം രക്ഷനേടാന്‍ ഇതുവരെ പാലിച്ചിരുന്ന സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ മാത്രമാണ് ഏറ്റവും നല്ല മാര്‍ഗം. സംസ്ഥാനത്ത് ഇതുവരെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രത തുടരും.

മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയതെങ്കിലും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോയവര്‍ വഴി രോഗവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ക്വാറന്റൈന്‍ ശക്തമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!