news

മോഫിയയുടെ മരണത്തില്‍ സി ഐ സുധീറിന് സസ്‌പെന്‍ഷന്‍; നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി.ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ വച്ച് സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് സി ഐയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഡി ജി പിയുടെ ഓര്‍ഡര്‍ ഇറങ്ങുന്നത്‌.
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!