local

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയിലേക്ക് സൗജന്യ അവസരം നല്‍കി ജെ സി ഐ ഇന്ത്യ സോണ്‍ 19; ബിറ്റ്‌കോ ബ്രിഡ്‌കോയുമായി സഹകരിച്ച് 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്

കാഞ്ഞങ്ങാട്: ജെസിഐ സോണ്‍ 19ന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി
കോഴ്‌സ് സൗജന്യമായി പഠിപ്പിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മാഹി ഉള്‍പ്പെടുന്ന സോണ്‍ 19 ലെ ആദ്യം രജിസ്റ്റര്‍ നൂറു വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഫൗണ്ടേഷന്‍ കോഴ്‌സ് വിദ്യാര്‍ഥികളുടെ പ്ലസ്ടു പഠനത്തെ ബാധിക്കാത്ത തരത്തില്‍ അവധിദിവസങ്ങളിലും സ്‌കൂള്‍ പഠനത്തിന് ശേഷവും പഠിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

കാഞ്ഞങ്ങാട് നയാബസാറിലെ റോയല്‍ കോംപ്ലക്‌സിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം. കൊമേഴ്‌സ്/ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം ഡിഗ്രി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം/ ഫുള്‍ ടൈം ആയി മൊബൈല്‍ ഫോണ്‍ ഷോറൂമുകളില്‍ ജോലി ചെയ്യാനും തുടര്‍ ടെക്‌നോളജി പഠനത്തിനും സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ലാസുകള്‍ നവംബര്‍ പത്തിന് ആരംഭിക്കും.

രജിസ്‌ട്രേഷന് വേണ്ടി വിദ്യാര്‍ഥികളുടെ പേര്, മേല്‍വിലാസം, പഠിക്കുന്ന സ്ഥാപനം എന്നിവ 9947630000 എന്ന നന്പറില്‍ വാട്‌സ് ആപ്പ് ചെയ്യുകയോ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ ഓഫീസില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കുകയോ ചെയ്യണം. പത്രസമ്മേളനത്തില്‍ ജെസിഐ സോണ്‍ പ്രസിഡന്റ് വി.കെ.സജിത്കുമാര്‍, സോണ്‍ ഡയറക്ടര്‍ രജീഷ് ഉദുമ, ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!