local

നബിദിന സമാപന സമ്മേളനവും ‘തഹ് വാരേ റബീഅ് 2021’ കലാസാഹിത്യ മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു

കാഞ്ഞങ്ങാട്: നമ്പിദിനാഘോഷണളുടെ ഭാഗമായി കാഞ്ഞങ്ങാട് കടപ്പുറം ബദ് രിയ നഗര്‍ നുസ്‌റതുദ്ധീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 16,17,19,20 തിയതികളിലായി നടത്തിയ ‘തഹ് വാരേ റബീഅ് ’21’ കലാസാഹിത്യ മത്സരങ്ങള്‍ സമാപിച്ചു. മല്‍സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
മദ്രസ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം മഹല്ല് ഖത്തീബ് റിയാസ് ദാരിമി ഉല്‍ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
മിലാദ് കമ്മിറ്റി കണ്‍വീനര്‍ എച്ച്. ഹാരീസ് സ്വാഗതം പറഞ്ഞു.
സ്വദ്ര്‍മുഅല്ലിം റിയാസ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി, മീലാദ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. മുനീര്‍,
സെക്രട്ടറി എം.ഇഖ്ബാല്‍, ഇബ്രഹിം മൗലവി, മഹല്ല് ട്രഷറര്‍ എ.വി.ഷഫീഖ് , വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി,ഇബ്രാഹിം ഹാജി, പ്രവാസി ഘടകങ്ങളുടെ ഭാരവാഹികളായ
കെ.കെ.ഗഫൂര്‍ ഹാജി, എന്‍.എ.മുഹമ്മദലി എ.വി.നസീര്‍ , കെ.എച്ച്.അബ്ദുല്‍ കരീം , തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് പരീക്ഷയിലും മത്സരത്തിലും ജേതാക്കളായവര്‍ക്കും മദ്രസയില്‍ മികച്ച സേവനം കാഴ്ച്ച വെച്ച അദ്ധ്യാപകര്‍കരെയും മറ്റു വിവിധ മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും വിശിഷ്ട വ്യക്തികള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മിലാദ് കമ്മിറ്റി ട്രഷറര്‍ എ.വി.ജലീല്‍ നന്ദി പറഞ്ഞു.

(പടം): കാഞ്ഞങ്ങാട് കടപ്പുറം ബദ് രിയ നഗര്‍ നുസ്‌റതുദ്ധീന്‍ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ നടന്ന നബിദിനാഘോഷ സമാപന സമ്മേളനവും വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാന വിതരണ ചടങ്ങും മഹല്ല് ഖത്തീബ് റിയാസ് ദാരിമി ഉല്‍ഘാടനം ചെയ്യുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!