Uncategorized

നീലേശ്വരം അഴിത്തലയില്‍ കടലില്‍ കുടുങ്ങിയ മൂന്നു മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം : കഴിഞ്ഞ ദിവസം മടക്കരയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ കാടങ്കോടു സ്വദേശി ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കാവിലമ്മ എന്ന ഒഴുക്കു വല ഫൈബര്‍ തോണി മൂന്നു തൊഴിലാളികളടക്കം എഞ്ചിന്‍ തകരാര്‍ മൂലം കടലില്‍ കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറിസ് ഡി ഡി പി വി സതീശന്റെ നിദ്ദേശ പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റെസ്‌ക്യൂ ബോട്ട് എത്തി മൂന്നു മത്സ്യ തൊഴിലാളിളെ രക്ഷപ്പെടുത്തി ന്യൂനമര്‍ദ്ദം മൂലം കടല്‍ പ്രക്ഷ് ബുദ്ധമായതിനാല്‍ റെസ്‌ക്യു ബോട്ട് വളരെ സഹായികമായാണ് ലക്ഷ്യ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നു ജീവനക്കാര്‍ പറഞ്ഞു ഒക്ടോബര്‍ പത്താം തിയ്യതിയാണ് പയ്യോളി സ്വദേശികളായ ഫിറോസ് (38 ), റാഷിദ് ( 38 ) ,സിദ്ദീഖ് (45 )എന്നിവര്‍ തോണിയില്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോയത് ശക്തമായ കാറ്റും മഴയും മൂലം ചൊവ്വാഴ്ച മടങ്ങിവരുമ്പോഴാണ് എഞ്ചിന്‍ തകരാറായത്
കടല്‍ക്ഷോപം മൂലം തോണി തിരികെ കൊണ്ടുവരുവാന്‍ സാധിച്ചില്ല തുടര്‍ന്ന്കടലില്‍ നങ്കുരമിട്ടിരിക്കുകയാണ്
റെസ്‌ക്യൂ ബോട്ട് ജീവനക്കാരായ ഗാര്‍ഡ് പി മനു, ഒ .ധനീഷ്, സി ശിവകുമാര്‍ , ഡ്രൈവര്‍മാരായ നാരായണന്‍ , സതീശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!