local

മുംബൈയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍തീപ്പിടിത്തം; ഒരു മരണം

മുംബൈ: മുംബൈയിലെ ലാല്‍ബാഗില്‍ കെട്ടിടസമുച്ചയത്തില്‍ വന്‍തീപ്പിടിത്തം. നഗരത്തിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിന്റെ 19ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല്  ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുണ്‍ തിവാരി (30) എന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കിലോമീറ്ററുകളോളം കാണാവുന്ന രീതിയില്‍ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയര്‍ കിഷോരി പെഡ്‌നെകറും മറ്റ് ഉദ്യോഗസ്ഥരും
സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!