local

തൊഴിലാളി വിരുദ്ധ നിലപാട് കേരള മണ്ണില്‍ വിലപ്പോവില്ല: കെ.വി സുജാത ടീച്ചര്‍

കാഞ്ഞങ്ങാട്:പതിനൊന്നാം ഉഭയ കക്ഷികരാര്‍ നടപ്പാക്കുക, ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, കേരളത്തില്‍ ചെറുകിട, കാര്‍ഷിക,ഭവന, വായ്പകള്‍ നല്‍കുക, മുഴുവന്‍ താല്‍ക്കാലിക കരാര്‍ സിടിസി ജീവനക്കാരെയും ഐബിഎ നിയമാനുസൃതം സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കൊണ്ട് സി എസ് ബി ട്രേഡ് യൂണിയന്‍ ഫോറം(AIBOCBEFIAIBEAINBEF) നേതൃത്വത്തില്‍ നടത്തിവന്ന ത്രിദിന പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ മുഴുവന്‍ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്കി. പണി മുടക്കിനോടനുബന്ധിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സി എസ് ബി ശാഖയ്ക്ക് മുന്നില്‍ ധര്‍ണ്ണയും ,പ്രകടനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ , ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ന്‍ അദ്ധ്യക്ഷത വഹിച്ചു.
കാറ്റാടി കുമാരന്‍ ( സിഐ ടിയു ജില്ലാ സെക്രട്ടറി),
കെ.വി പ്രഭാവതി (ബെഫി സംസ്ഥാന കമ്മിറ്റി അംഗം), ബാലകൃഷ്ണന്‍ ടി.വി (ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി), അനീഷ് രാജന്‍ (എഐബിഒസി ജില്ലാ സെക്രട്ടറി),
ശ്രീജിത്ത് വി.പി (എന്‍സി ബിഇ ജില്ലാ സെക്രട്ടറി), വി.വി.പ്രസന്നകുമാരി (സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ),
കെ.സുകുമാരന്‍ (കാര്‍ഷിക വികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), പി.കൃഷ്ണന്‍ (സിഐടിയു), പി.വി.സുരേഷ് (ഐഎന്‍ ടിയുസി) ,ബാലകൃഷ്ണന്‍ പെരിയ (ഐഎന്‍ടിയു സി) ,കെ.വി ഗംഗാധരന്‍ (ബാങ്ക് റിട്ടയറീസ് ഫോറം), എ മാധവന്‍ (സിഐടിയു) എന്നിവര്‍ സംസാരിച്ചു.
സി.എസ്.ബി. ബാങ്ക് മേധാവികള്‍ എത്രയും പെട്ടെന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാവണം. തൊഴിലാളികളെ വെല്ലുവിളിച്ച് നടക്കുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചിട്ടുള്ളത്. വി.വി ലക്ഷ്മണ്‍ (എഐബിയെ )
സ്വാഗതവും, ഇ.വി
മോഹനന്‍ (എഐബിഇ എ ജില്ലാ സെക്രട്ടറി) നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!