local

കോവിഡ് പ്രതിരോധം സംബന്ധിച്ച് സുപ്രീംകോടതി പരാമര്‍ശം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി : അഡ്വ. കെ. ശ്രീകാന്ത്

കാസര്‍ഗോഡ് : കോവിഡിനെ കേന്ദ്രസര്‍ക്കാര്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ലോക്ക്ഡൗണ്‍, വാക്‌സിനേഷന്‍ വിഷയങ്ങളില്‍ നിരന്തരം അപപ്രചരണം നടത്തി കൊണ്ടിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഇടനീരിലെ ബൂത്ത് 125 ല്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ദീന്‍ ദയാല്‍ അനുസ്മരണവും സേവന പ്രവര്‍ത്തനങ്ങളും ബൂത്ത് സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *