local

ഗ്രന്ഥശാല വാരാഘോഷം ജില്ലാതല ഉദ്ഘാടനം അതിയാമ്പൂരില്‍ നടന്നു

കാഞ്ഞങ്ങാട്:- ജില്ലാ ലൈബ്രറി കൗണ്‍സില്‍ന്റെ ഗ്രന്ഥശാല വാരാഘോഷത്തിന് തുടക്കമായി . ജില്ലാതല ഉദ്ഘാടനം അതിയാമ്പൂര്‍ ബാലബോധിനി വായനശാല ഗ്രന്ഥാലയത്തില്‍ നടന്നു.
ഗ്രന്ഥലോകം ചീഫ് എഡിറ്ററും എഴുത്തുകാരനുമായ പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനം സാക്ഷരതാ അവലോകന പ്രവര്‍ത്തനത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മാത്രമേ മാനവീയത വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും, വാരാചരണം ഒരു തുടര്‍പ്രക്രിയയാണ് എന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച, പുസ്തക സമാഹരണം തുടങ്ങിയ വിവിധ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കും.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്
മുന്‍എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ചടങ്ങില്‍വച്ച് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ 25 വര്‍ഷം പിന്നിട്ട സാക്ഷരതാ പ്രവര്‍ത്തനം, കില തുടങ്ങിയ മേഖലകളില്‍ സജീവസാന്നിധ്യമായ പപ്പന്‍ കുട്ടമത്തിനെ മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ: പി അപ്പുക്കുട്ടന്‍ ആദരിച്ചു. പ്രൊഫ: വി കരുണാകരന്‍, എം രാഘവന്‍, കെവി സജിത്ത് എന്നിവര്‍ സംസാരിച്ചു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ: പി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു

 

Leave a Reply

Your email address will not be published.

error: Content is protected !!