local

കാഞ്ഞങ്ങാട് സൗത്ത് പോസ്റ്റോഫീസിന് താക്കോല്‍ദാനം 2 ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് പോസ്റ്റ് ഓഫിസിന് വേണ്ടി കാഞ്ഞങ്ങാട് പുതിയ വീട്ടില്‍ നളിനിയമ നല്‍കിയ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 02 ന് രാവിലെ 11 മണിക്ക് സ്ഥലത്തെ മുതിര്‍ന്ന പൗരന്‍ ടി .അപ്പുഞ്ഞിനായര്‍ കാസര്‍കോട് പോസ്റ്റല്‍ സുപ്രണ്ട് വി.ശാരദക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കും. കെട്ടിട നിര്‍മ്മാണ ഭാരവാഹികളായ വി.വി.രമേശന്‍ ,എന്‍ ഉണ്ണികൃഷ്ണന്‍ ,,കെ.വി.ദമോധരന്‍ ,ആര്‍ട്ടിസ്റ്റ് ബാലന്‍, മുട്ടില്‍ പ്രകാശന്‍ എന്നിവര്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1982 […]

local

ദിനേശ് വിപണനമേള ഒക്ടോബര്‍ 2 മുതല്‍ കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട് :ദിനേശ് ഉല്‍പ്പന്നങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോട സംഘടിപ്പിക്കുന്ന കേരള വിപണനമേളയ്ക്ക് ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 11ന് പഴയ ബസ്സ്റ്റന് സമീപമുള്ള അനശ്വര കോംപ്‌ളക്‌സില്‍ തുടക്കമാവും. ദിനേശ് ഫുഡ്‌സില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന തേങ്ങാപാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, തേങ്ങ അച്ചാര്‍ തേങ്ങ ചിപ്‌സ്, തേങ്ങ പൊടി, തേങ്ങലഡു ‘ജാം സ്‌ക്വാഷ് ‘ അഗ്മാര്‍ക്ക് കറിമസാല പൊടികള്‍ തുടങ്ങിയ ഉല്പന്നങ്ങളും, ദിനേശ് അപ്പാരല്‍സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന കോട്ടണ്‍ ലീനന്‍, സില്‍ക്ക് ഷര്‍ട്ടുകള്‍, കോട്ടണ്‍ […]

local

കോവിഡ് ബാധിച്ച് മലേഷ്യയില്‍ മരണപ്പെട്ട കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിയുടെ ചിതാഭസ്മം കെ എം സി സി നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മലേഷ്യയില്‍ മരണപ്പെട്ട കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ബാലകൃഷ്ണന്‍ കാര്‍ത്യാനി ദമ്പതികളുടെ മകന്‍ രാജീവന്‍ 43 ന്റെ ചിതാഭസ്മം മലേഷ്യന്‍ കെഎംസിസിയുടെ ഇടപെടല്‍മൂലം നാട്ടിലെത്തിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലാം തിയ്യതി രാജീവനെ കോവിഡ് ബാധിധനായി ഹോസ്പിറ്റല്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണമടയുകയും ചെയ്തത്. മൃതശരീരം ഹോസ്പിറ്റലില്‍ നിന്നും വിട്ടുകിട്ടുന്നതിനും സംസ്‌കരിക്കുന്നതിന് വേണ്ടിയും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെ കെ ജാഫര്‍ ഇടപെടുകയും മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ വഴി മലേഷ്യന്‍ […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 263 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

local

എയിംസ്: ഉപവാസ സമരം ശ്രദ്ധേയമായി

കാസര്‍കോട് :കേന്ദ്ര സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിന് അനുവദിക്കുന്ന എയിംസിനു വേണ്ടിയുള്ള പ്രപ്പോസലില്‍ കാസര്‍ഗോഡ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മുന്നില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം കാസര്‍ഗോഡിന്റെ ശബ്ദമായി മാറി. ‘വേണം എയിംസ് കാസര്‍ഗോഡ് ‘ എന്നവാക്കിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് പിടിച്ച് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ജനപ്രതിനിതികള്‍ അടക്കം എം പി രാജമോഹന്‍ ഉണ്ണിത്താന്‍, എം ല്‍ എ .എന്‍ .എ നെല്ലിക്കുന്ന് എടനീര്‍ മഠാധിപതി ശ്രീ […]

local

രാജേഷ് ഓള്‍നടിയന് കാഞ്ഞങ്ങാട് റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്

കാഞ്ഞങ്ങാട്: മികച്ച അദ്ധ്യാപകന് കാഞ്ഞങ്ങാട് റോട്ടറി നല്‍കി വരുന്ന നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണി ത ശാസ്ത്ര അദ്ധ്യാപകന്‍ രാജേഷ് ഓള്‍നടിയന് ലഭിച്ചു. പത്ത് വര്‍ഷക്കാലം വിവിധ വിദ്യാലയ ങ്ങളിലായി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, എസ്. എസ്. എല്‍. സി വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള നൂതന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു. 2011ല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ദേലമ്പാടിയില്‍ ഗണിത അധ്യാ പകനായി ജോലിയില്‍ പ്രവേശിച്ച […]

local

തെക്കുപ്പുറം മിസ്ബാഹുല്‍ ഉലൂം സെക്കണ്ടറി മദ്‌റസ ‘Breeze of Madeena 2k-21’ റബീഅ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പൂച്ചക്കാട് തെക്കുപ്പുറം മിസ്ബാഹുല്‍ ഉലൂം സെക്കണ്ടറി മദ്‌റസ ‘Breeze of Madeena 2k-21’ റബീഅ് ഫെസ്റ്റിന്റെ ലോഗോ ശറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി സ്വാഗത സംഘം ചെയര്‍മാന്‍ ഖാലിദ് ടി പിക്ക് നല്‍കി പ്രകാശനം ചെയ്തു. ശറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മിസ്ബാഹുല്‍ ഉലൂം സെക്കണ്ടറി മദ്‌റസ സദര്‍ മുഅല്ലിം ജൗഹര്‍ അസ്‌നവി ഉദുമ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് അലി മുസ്ലിയാര്‍, […]

local

15 വര്‍ഷം പിന്നിട്ട വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നീക്കം ഉപേക്ഷിക്കുക; മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് മുമ്പില്‍ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്:- 15 വര്‍ഷം പിന്നിട്ട വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുതിയ വാഹനങ്ങളുടെ മുഴുവന്‍ തുകയും പലിശരഹിത വായ്പയായി അനുവദിക്കുക, പുതുക്കിയ മോട്ടോര്‍ വാഹന നിയമം പിന്‍വലിക്കുക തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ പ്രതിഷേധിച്ച ജില്ലാ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംയുക്ത ട്രേഡ് യൂണിയന്‍ പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. അഡ്വ:പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കപ്പണക്കാല്‍ അധ്യക്ഷനായി. സീ രവി, കാറ്റാടി കുമാരന്‍, ഉണ്ണി നായര്‍, സി എച്ച് കുഞ്ഞമ്പു, കെ […]

local

പുല്ലൂര്‍ മാടിക്കാലില്‍ കമ്മാടത്തുഅമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ മാടിക്കാലില്‍ കമ്മാടത്തു അമ്മ (83) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ വാഴക്കോടന്‍ കുഞ്ഞുമ്പു. മക്കള്‍: എ. ചന്തു കുഞ്ഞി, എ. വേണു, എ. രാജന്‍ (സിവില്‍ എഞ്ചിനിയര്‍ കാഞ്ഞങ്ങാട്). മരുമക്കള്‍ നിര്‍മ്മല, വിമല, നിഷ.  

local

ബൈക്ക് തട്ടി ഗുരുതരമായ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു; ചിത്താരിയിലെ സി.കെ അബ്ദുല്ലയാണ് മരിച്ചത്

കാഞ്ഞങ്ങാട്: ബൈക്ക് തട്ടി ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു . അജാനൂര്‍ സൗത്ത് ചിത്താരിയിലെ സി.കെ അബ്ദുല്ല (55) ആണ് മരിച്ചത്.. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സിറ്റി ഹോസ്പിറ്റലിനടുത്ത് വെച്ച് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ കുഞ്ഞബ്ദുള്ളയെ ഉടന്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാഴ്ച്ചയായിട്ടും ബോധം തിരിച്ചു കിട്ടിയില്ല. ഇന്നലെയാണ് മരണപ്പെട്ടത്.. മൃതദേഹം രാത്രി 11 മണിയോടെ വന്‍ […]