local

കുന്നുമ്മല്‍ മേലാങ്കോട്, നെല്ലിക്കാട്ട് ചെമ്മട്ടം വയല്‍ റോഡ് സെപ്തംബര്‍ ഒന്ന് മുതല്‍ താല്‍ക്കാലികമായി അടച്ചിടുന്നു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന കുന്നുമ്മല്‍ മേലാങ്കോട്, നെല്ലിക്കാട്ട് ചെമ്മട്ടം വയല്‍ റോഡ് സെപ്തംബര്‍ ഒന്ന് മുതല്‍ താല്‍ക്കാലികമായി അടച്ചിടുന്നു.പ്രദേശവാസികളും യാത്രക്കാരും സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത പറഞ്ഞു.  

news

കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 468 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

local

അജാനൂര്‍ ഫിഷറീസ് യു.പി.സ്‌കൂളിന്റെ മുഖഛായ മാറുന്നു

അജാനൂര്‍: ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പ് മുട്ടിയിരുന്ന അജാനൂര്‍ ഗവ: ഫിഷറീസ് യു.പി. സ്‌കൂളിന് പുത്തന്‍ ബഹുനില കെട്ടിടമൊരുങ്ങുന്നു. സ്‌ക്കൂള്‍ ആരംഭിച്ച് 80 വര്‍ഷം പിന്നിട്ടുമ്പോള്‍ അഭിമാനിക്കാനേറെയുണ്ട് വാടക കെട്ടിടത്തിലായിരുന്ന സ്‌കൂളിനെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പി.ടി.എ. സ്‌കൂള്‍ വികസന സമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വിദേശ മലയാളികള്‍ എന്നിവരുടെ സഹകരണത്തോടെ സ്ഥലം സ്വന്തമാക്കിയത്. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.23 കോടി രൂപ ഉപയോഗിച്ച് 8 ഹൈടെക്ക് ക്ലാസ് മുറികളും 16 ടോയ്‌ലറ്റുകളടങ്ങിയ സമുച്ചയം പൊതുമരാമത്ത് വകുപ്പ് […]

local

കുട്ടമത്ത് പൊന്മാലത്തെ മനീയേരി ജാനകി അമ്മ അന്തരിച്ചു

ചെറുവത്തൂര്‍: സീ നെറ്റ് ക്യാമറാമാനായിരുന്ന പരേതനായ പ്രകാശന്‍ കുട്ടമത്തിന്റെ മാതാവും തളിയില്‍ ദാമു പൊതുവാളുടെ ഭാര്യയുമായ കുട്ടമത്ത് പൊന്മാലത്തെ മനീയേരി ജാനകി അമ്മ (82) അന്തരിച്ചു .പത്മിനി, രാധ, രാഗിണി എന്നവര്‍ മറ്റു മക്കളും ഗോപാലകൃഷ്ണന്‍ ഏഴിലോഡ്, ശ്രീനാഥന്‍പൊന്‍ മാലം. സുരേ ന്ദ്രന്‍ പുത്തൂര്‍ എന്നിവര്‍ മരുമക്കളുമാണ്.മാണിയമ്മ എളേരി വരക്കാട് ബാലകൃഷ്ണന്‍, നാരായണി വലിയപൊയില്‍, പരേതരായ കല്യാണി അമ്മ എന്നിവരാണ് സഹോദരങ്ങള്‍  

local

ഒളവറയിലെ മധുവിന് ട്രോമാകെയറിലൂടെ പുതു ജന്മം

കാഞ്ഞങ്ങാട്: ഒളവറയിലെ മധുവിന് ഇത് രണ്ടാം ജന്മം. വീട്ടില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ നടത്തി കൊണ്ടിരിക്കേ ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്നും താഴത്തേക്ക് വീണ മധുവിനെ ട്രോമാകെയര്‍ വളണ്ടിയര്‍ ഹാരിസ് പുനത്തില്‍ തക്ക സമയത്ത് സി പി ആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ബോധമില്ലാതെ താഴെ വീണ മധു ശ്വാസവും ഹൃദയവും നിലച്ച നിലയിലായിരുന്നു. അയല്‍വാസിയായ ഹാരിസ് ട്രോമാകെയറിന്റെ ശാസ്ത്രീയ പരിശീലനം നേടിയത് തുണയായി . ചന്തേര ജനമൈത്രി ട്രാക്ക് വളണ്ടിയര്‍ കാര്‍ഡുള്ള സംഘാംഗമാണ് […]

local

ആവിക്കരയില്‍ പോലീസിന് നേരെ അക്രമം: രണ്ട് പേര്‍ അറസ്റ്റില്‍; പത്ത് പേര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനു നേരെ അക്രമം. എസ്ഐക്ക് പരിക്കേറ്റു. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകീട്ട് 5.45 ഓടെ ആവിക്കരയില്‍ ഹോസ്ദുര്‍ഗ് എസ്ഐ കെ.ശ്രീജേഷിനും(32) സംഘത്തിനും നേരെയാണ് അക്രമം ഉണ്ടായത്. പരിക്കേറ്റ എസ്ഐയെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. അക്രമി സംഘത്തില്‍പ്പെട്ട ആവിക്കരയിലെ മുരളിയുടെ മകന്‍ ശരത്ത് മുരളി(30), സഹോദരന്‍ ശ്യാംമുരളി(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ ന്യായവിരുദ്ധമായി സംഘം ചേര്‍ന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി […]

local

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം അനന്തംപള്ള നിവാസികള്‍ ദുരിതത്തില്‍

നീലേശ്വരം: കൃഷിയിടത്തിലും വീടുളിലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തംപള്ളയിലെ നിവാസികള്‍ ദുരിതത്തില്‍. വീടിനകത്തും പുറത്തും കൃഷിയിടങ്ങളിലുമാണ് ഓച്ചിന്റെ ശല്യം രൂക്ഷമായത്. രാത്രിയിലും പകലും ഇഴഞ്ഞു വരുന്ന ഒച്ച് വീടിനകത്തെ മുറികളിലും പാത്രങ്ങളിലും ഒട്ടിപിടിചിരിക്കും. അനന്തംപള്ളയിലെ ഒരുപാട് കുടുംബങ്ങളാണ് ഒച്ചിന്റ ദുരിതം അനുഭവിക്കുന്നത്. ഇതിനെ നശിപ്പിക്കാനുള്ള മരുന്നും ഇല്ലാത്തത് കൂടുതല്‍ ദുരിതമായി.ഇത് കൂടാതെ തെങ്ങുകളുടെ വേരുകള്‍ കാര്‍ന്ന് തിന്ന് നശിപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. വയലുകളിലെ നെല്‍കൃഷിയുടെ തണ്ടുകള്‍ തിന്ന് നശിപ്പിക്കുന്നതായി കര്‍ഷകനായ എം. വി കുഞ്ഞികൃഷ്ണന്‍ […]

local

കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം അനുസ്മരണവും വിജയികള്‍ക്കുള്ള അനുമോദനവും നടത്തി

കാഞ്ഞങ്ങാട് :കാര്‍ത്തിക ശ്രീ നിത്യനന്ദ കലാകേന്ദ്രം ക്ലബിന്റെ ആദ്യകാല ഭാരവാഹിയും കലാകാരനുമായ എം.രഘുനാഥ് അനുസ്മരണവും, ഇക്കഴിഞ്ഞ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികളെയും, ക്ലബ്ബ് നടത്തിയ ഓണപ്പൂക്കളം മത്സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഉപഹാര വിതരണവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി.രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കലാകേന്ദ്രം പ്രസിഡണ്ട് പി.വി ജയചന്ദ്രന്‍ അധ്യക്ഷനായി. എം.രാമകൃഷ്ണന്‍,പി.വി.കുമാരന്‍,കെ.സുരേശന്‍ എന്നിവര്‍ സംസാരിച്ചു. കലാകേന്ദ്രം സെക്രട്ടറി ശിവചന്ദ്രന്‍ കാര്‍ത്തിക സ്വാഗതവും,ട്രഷറര്‍ അജീഷ് […]

local

റാങ്ക് ജേതാവിനെ ഡി വൈ എഫ്‌ ഐ ഹോസ്ദുര്‍ഗ് ഈസ്റ്റ് മേഖലാ കമ്മിറ്റി ആദരിച്ചു

കാഞ്ഞങ്ങാട്:-എം ജി യൂണിവേഴ്‌സിറ്റി ബി എ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി നഗര്‍ തെരുവത്തെ നാരായണന്‍ സുനിത ദമ്പതികളുടെ മകളായ നന്ദിത നാരായണനെ ഡിവൈഎഫ്‌ഐ ഹോസ്ദുര്‍ഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു.. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി. മേഖല പ്രസിഡന്റ് അനീഷ് കടത്തനാടന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്തോഷ് മോനാച്ച,മേഖല വൈസ് പ്രസിഡന്റ് അനീഷ് തോയമ്മല്‍, തെരുവത്ത് യുണിറ്റ് പ്രസിഡന്റ് […]

local

ആവേശം നിറച്ച് ‘കണക്ക് മാഷും കുട്ട്യോളും ‘

കാഞ്ഞങ്ങാട് : മഞ്ചാടി സഞ്ചിക്കുള്ളിലെ കണക്കിന്റെ രസച്ചെപ്പ് തുറന്ന് വിനയന്‍ മാഷ്. മാഷിനൊപ്പം കണക്കും പാട്ടും കളികളുമായി മേലാങ്കോട്ടെ കുട്ടിക്കൂട്ടം. വിക്ടേഴ്‌സ് ചാനല്‍ ഒന്നാം ക്ലാസിലൂടെ കുട്ടികളുടെ പ്രിയങ്കരനായി മാറിയ വിനയന്‍ പിലിക്കോടാണ് ‘കണക്കു മാഷും കുട്ട്യോളും ‘ പരിപാടിയിലൂടെ മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ കുട്ടികളുടെ മനം കവര്‍ന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കു വേണ്ടിയാണ് വിദ്യാലയം വെബിനാര്‍ സംഘടിപ്പിച്ചത്. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. വിനീത എ. , ഷാഹിന. […]