Uncategorized

മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് വലിയ നിരാശയാണ്; മനസ്സ് തുറന്ന് പ്രിയദര്‍ശന്‍

ഏറെ നാളായി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലപ്പോഴും റിലീസ് നീട്ടിവെയ്ക്കേണ്ടി വന്ന ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ചിത്രം ഒരു കാരണവശാലും ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ മൂന്ന് വര്‍ഷത്തെ പ്രയ്തനം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് വലിയ നിരാശയാണെന്ന് അദ്ദേഹം വ്യക്തമാക്കി. . ‘മരക്കാര്‍ ഒരു വലിയ സിനിമയാണ്. മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് വലിയ നിരാശയാണ്. അതെനിക്ക് എന്തായാലും ആഗ്രഹമില്ല. നിലവില്‍ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മരക്കാര്‍ റിലീസ് ചെയ്ത് 21 ദിവസത്തിന് മറ്റൊരു സിനിമയും മലയാളത്തിലും തമിഴിലും റിലീസ് ചെയ്യില്ല. അതിന് തമിഴ്നാട്ടിലേയും, കേരളത്തിലെയും തിയേറ്റര്‍ അസോസിയേഷന് നന്ദി പറയുന്നു. മരക്കാറിന് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് തിയേറ്റര്‍ ഉടമകള്‍ ഈ തീരുമാനത്തിലെത്തിയത്. എല്ലാം വിചാരിച്ച പോലെ തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു’- പ്രിയദര്‍ശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *