local

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതിര്‍വരമ്പ് വേണം: തെരഞ്ഞെടുപ്പ് വീഴ്ച്ച പഠിക്കാനെത്തിയ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് ബാലകൃഷ്ണന്‍ പെരിയ

കാഞ്ഞങ്ങാട്: യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ താന്‍ പറഞ്ഞതായി പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജവും സത്യവുമായി പുലബന്ധമില്ലത്തതാണെന്നും ബാലകൃഷ്ണന്‍ പെരിയ വ്യക്തമാക്കി

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി എത്തിയ അന്വേഷണ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും സത്യവിരുദ്ധമാണ്. തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്ലീം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ ചുരുക്കി കാണാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ മുസ്ലീം ലീഗ്എല്‍ ഡി എഫിന് വോട്ട് മറിച്ചുവെന്നും. ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും എന്‍ എസ് എസ് വോട്ടുകള്‍ ലഭിച്ചില്ലെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കൂടിയായ നീലകണ്ഠന്‍ യൂണിറ്റുകളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഉപയോഗിച്ചില്ല. സ്ഥാനാര്‍ഥിയുടെ ജാതീയ പരാമര്‍ശം വിനയായതായും ഒരു സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതായും
ഡിസിസിയെ വിശ്വാസത്തിലെടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇത് തോല്‍വിക്ക് കാരണമായി. ഖാദര്‍ മാങ്ങാടിനെ മൂന്ന് തവണ വീട്ടില്‍പോയി കണ്ടിട്ടും പ്രചാരണത്തിന് വന്നില്ലെന്ന് കാഞ്ഞങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി വി സുരേഷ് അന്വേഷണ സമിതിയ്ക്ക് മുന്നില്‍പറഞ്ഞതായാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ക്ക് അല്‍പായുസ് മാത്രമെയുള്ളു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വ്യക്തമായ അന്വേഷണവും വിലയിരുത്തലുകളും നടക്കും അതിന് ജില്ലയിലെത്തിയ നേതാക്കള്‍ക്ക് എല്ലാവിധ സഹായവും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും, യു ഡി എഫിന്റേയും കെട്ടുറപ്പിനെ ° ബാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും താന്‍ കൂട്ടുനില്‍ക്കില്ലെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.
. അജയ് തറയില്‍, കുര്യന്‍ ജോയി, എം സി ദിലീപ്കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *