local

തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ചെത്ത് തൊഴിലാളി എ .ആര്‍ സജിക്ക് 1,81,600 രൂപ ധനസഹായം കൈമാറി

പരപ്പ -എരംകുന്ന് തെങ്ങില്‍ നിന്നും വീണ് ഗുരുതരമായിപരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചെത്ത് തൊഴിലാളി എ . ആര്‍ സജിക്ക് 1,81,600 രൂപ ധന സഹായം സി പി എം ബളാല്‍ ലോക്കല്‍ സെക്രട്ടറി സി ദാമോദരന്‍ കൈമാറി. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സാബു കാക്കനാട്ട്, പി.കെ. രാമചന്ദ്രന്‍, ജേക്കബ് ഇടശേരി ,ഡി വൈ എഫ് ഐ എടത്തോട് യൂണിറ്റ് പ്രസിഡണ്ട് ബിനില്‍, സെക്രട്ടി അഖില്‍ പള്ളത്ത്മല ,യൂണിറ്റ് സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സി പി […]

local

കുശാല്‍ നഗറില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ മോഷണം; 40500 രൂപ കവര്‍ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ ക്വാട്ടേഴ്‌സിലെ രണ്ടാം നിലയില്‍ അന്യ സംസ്ഥാന കാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ മോഷണം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുജൊന്‍, ബാപ്പി എന്നിവര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ കയറി 40500 രൂപയാണ് കവര്‍ന്നത്. ഇരുവരുടെയും മുറികളുടെ പൂട്ട് തകര്‍ത്ത ശേഷം ബാഗില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത് സുജോന്റെ 10500 രൂപയും ബാപ്പിയുടെ 30000 രൂപയുമാണ് നഷ്ടപ്പെട്ടത് റോളിംഗ് ഷട്ടര്‍ തൊഴിലാളികളായ ഇരുവരും ഇവരുടെ കൂടെ താമസിക്കുന്നവരുംപതിവു പോലെ തൈക്കടപ്പുറം ഭാഗത്ത് ജോലിക്കു പോയി ഉച്ചയ്ക്ക് രണ്ടരയോടെ […]

news

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 715 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

local

മാധ്യമ പ്രവര്‍ത്തകന്‍ വിജയന്‍ ഉപ്പിലിക്കൈയുടെ മാതാവ് ഇടയില്‍ വീട്ടില്‍ നാരായണിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈയിലെ ഇടയില്‍ വീട്ടില്‍ നാരായണിയമ്മ (79) അന്തരിച്ചു. പരേതനായ എരോത്ത് വീട്ടില്‍ നാരായണനാണ് ഭര്‍ത്താവ് .മക്കള്‍: ഇ.വി.രാജന്‍ ( ചൈനാക്ല വാഴുന്നോറടി ), ഇ.വി.വിജയന്‍ (മാധ്യമ പ്രവര്‍ത്തകന്‍ ),ഗീത ,നിഷ . മരുമക്കള്‍: പൂമണി, മായ (ലൈഫ് സ്‌കാന്‍ സെന്റര്‍ പുതിയകോട്ട) , നാരായണന്‍ (മലപ്പശ്ശേരി), മുരളി കൊടക്കാട് (ഗള്‍ഫ്) .സഹോദരന്‍ പരേതനായ കോളപ്പന്‍ നായര്‍ .  

Uncategorized

കോവിഡ് മൂന്നാം തരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ടാം തരംഗത്തില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ […]

news

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകരിലൊരാള്‍ കൊല്ലപ്പെട്ടു. അദ്‌നാന്‍, ഇസ്മായില്‍, ലാംബൂ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയാണ് കൊല്ലപ്പെട്ടത്. മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. പുല്‍വാമയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരണം. ജയ്ഷ ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബുസൈഫുള്ള. പുല്‍വാമ ആക്രമണത്തിനുപയോഗിച്ച ഐഇഡി ഇയാളാണ് നിര്‍മിച്ചതെന്നാണ് വിവരം. 2017ലാണ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇയാള്‍ നുഴഞ്ഞു കയറിയത്. അന്നുമുതല്‍ ഭീകരാക്രമണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണിയാള്‍ 2019 ഫെബ്രുവരി 14 ലെ പുല്‍വാമ […]

local

രാജപുരം പലംകല്ലിലെ ഇല്ലിക്കാട്ടില്‍ മറിയം മത്തായി അന്തരിച്ചു

രാജപുരം: പലംകല്ലിലെ കദളിമറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (103) അന്തരിച്ചു. (പരേത ഇല്ലിക്കാട്ടില്‍ കുടുംബാംഗം). സംസ്‌കാരം ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് രാജപുരം ഹോളി ഫാമിലി തിരുകുടുംബ ദേവാലയത്തില്‍. മക്കള്‍: സിസിലി തോമസ് തേക്കില കാട്ടില്‍ (കൊട്ടോടി), സിസ്റ്റര്‍ ആനി വെര്‍ജിന്‍(സെന്റ് ജോസഫ് കോണ്‍വെന്റ് ചുള്ളിക്കര), കെ.എം ചാക്കോ (റിട്ടേഡ് പഞ്ചാബ് നാഷണല്‍ ബാങ്ക്) ഡോളി ജോണ്‍ ചിറക്കല്‍ (പടിമരുത്), ബാബു കദളിമറ്റം (റിട്ടേഡ് അധ്യാപകന്‍ എച്ച് എഫ് എച്ച് എസ് എസ് രാജപുരം, കെ സി […]

local

പള്ളിക്കര പഞ്ചായത്ത് കരിച്ചേരി വാര്‍ഡില്‍ ഒന്നാം ഡോസ് വാക്‌സിന്‍ അനുവദിക്കാണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ്‌ ഐ കൂട്ടപ്പുന്ന യൂണിറ്റ് നിവേദനം നല്‍കി

പള്ളിക്കര: പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ളതും ഏറ്റവും വലുതുമായ കരിച്ചേരി എട്ടാം വാര്‍ഡില്‍ 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതുവരെയായി ഒന്നാം ഡോസ് വാക്‌സിന്‍ പോലും ലഭ്യമായിട്ടില്ല. ആയതിനാല്‍ എട്ടാം വാര്‍ഡില്‍ 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി കോവിഡ് 19 വാക്‌സിനേഷന്‍ ക്യാമ്പ് നടത്തണമെന്ന് ആവ്യശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൂട്ടപ്പുന്ന മേഖല കമ്മിറ്റി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റിനും മെഡിക്കല്‍ ഓഫീസര്‍ക്കും നിവേദനം നല്‍കി. അടുത്ത ആഴ്ച തന്നെ ക്യാമ്പ് […]

local

കേരളത്തിലേക്ക് പോയവര്‍ക്കും സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ച് വരുന്നതിനാല്‍ സംസ്ഥാനത്ത് നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍.  കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് പുറമേ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പോയി തിരികെ വരുന്നവര്‍ക്കും നെഗറ്റീവ് ആര്‍ടിപിസിആര്‍ കര്‍ണാടക കര്‍ശനമാക്കി. അതിര്‍ത്തികളില്‍ ഇതിനായി കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി വരുംദിവസങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കൊവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്. ദിവസവും മൂന്ന് മണിക്കൂര്‍ വീതം ഒന്ന് മുതല്‍ അഞ്ച് വരെയുളള കുട്ടികള്‍ക്ക് പഠനമുണ്ടാകും. […]

local

കോവിഡ് പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര സംഘം 2 ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും

കാസര്‍കോട്:കോവിഡ് പ്രതിരോധം വിലയിരുത്താന്‍ തിങ്കളാഴ്ച കേന്ദ്ര സംഘം കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തും.ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഫീല്‍ഡ് സന്ദര്‍ശനം തുടര്‍ന്ന. ജില്ലാ കളക്ടറുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച 4.30 വരെ തുടര്‍ന്ന് കോഴിക്കോട്ടേക്കപോകും