local

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു സാമൂഹ്യ ദ്രോഹികള്‍ നാടിന് ശാപം : വി.ആര്‍.വിദ്യാസാഗര്‍

ഉദുമ : കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ച് പള്ളത്തിലും, ഉദയമംഗലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൂറ്റന്‍ കോത്ത് ബ്ലോര്‍ഡ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും, ഇത്തരം നശിപ്പിക്കല്‍ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ സി.പി.എം സംരക്ഷിക്കുന്നത് ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡ് നശിപ്പിച്ച സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം കൂടെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.രാജന്‍ പെരിയ, ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, കെ.വി.ശ്രീധരന്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട് ടി.ആര്‍.നന്ദന്‍, പന്തല്‍ കൊട്ടന്‍ എന്നിവരുമുണ്ടായിരുന്നു. ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും.

 

Leave a Reply

Your email address will not be published. Required fields are marked *