local Uncategorized

കഞ്ചാവു കേസിലെ പ്രതി തോക്കു ചൂണ്ടി കാര്‍ തട്ടി കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; ഹൊസ്ദുര്‍ഗ് കടപ്പുറം പുതിയ വളപ്പിലെ പ്രജീഷി നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ.പി. വിജേഷും സംഘവും അറസ്റ്റു ചെയ്തത്

കാഞ്ഞങ്ങാട്. വാടക ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ബേങ്ക് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കഞ്ചാവുകേസിലെ പ്രതിയായ ഹൊസ്ദുര്‍ഗ് കടപ്പുറം പുതിയ വളപ്പിലെ പ്രേമന്റെ മകന്‍ പ്രജീഷി (27) നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ.പി. വിജേഷും സംഘവും അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ പോലീസ് ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. പടന്നക്കാട് വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ ബേങ്ക് ഉദ്യോഗസ്ഥന്‍ വിനീഷിന്റെ സുഹൃത്ത് റഷീദിന്റെ കാറാണ് കഴിഞ്ഞ മാസം അഞ്ചംഗ സംഘം കവര്‍ന്നത് പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്ന വിനീഷിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നു കളഞ്ഞത്. ഈ കേസില്‍ പടന്നക്കാട് സ്വദേശി മിര്‍ഷാനെ ‘ കഴിഞ്ഞാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *