local Uncategorized

നീലേശ്വരം കരുവാച്ചേരി വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു

നീലേശ്വരം: കരുവാച്ചേരി വളവില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു.ഡ്രൈവര്‍മാരായ തമിഴ്‌നാട് സ്വദേശികളായ പാണ്ടി, വല്ലിച്ചാമി എന്നിവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

മംഗലാപുരത്തു നിന്നു പുലര്‍ച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ച് കണ്ണുര്‍ ഭാഗത്തേക്ക് പുറപ്പെട്ട ടാങ്കര്‍ ലേറിയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ നീലേശ്വരം കരുവാച്ചേരി വളവില്‍ എത്തിയപ്പോള്‍ മറിഞ്ഞത്. ടാങ്കറിന്റെ കാബിനില്‍ നിന്നും ബുള്ളറ്റുമായി ബന്ധിച്ച പ്ലേറ്റിന്റെ പിന്ന് ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞെത്.
ഇതിന് തേയി മാനം വന്നതാകാം പിന്‍ ഊരാന്‍ കാരണം .17500 കിലോ പാചക വാതകമാണ് ഇതില്‍ ഉള്ളത് .ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി ഹരിദാസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍, തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ശ്രീനാഥ് , അഗ്‌നി രക്ഷാ സേനയെത്തി വാതക ചോര്‍ച്ച ഇല്ല എന്നു ഉറപ്പു വരുത്തി. നിത്യവും അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണിവിടെ.
സിവില്‍ ഡിഫന്‍സ് ,പോലീസ്, റവന്യു, കെ.എസ് ഇ ബി എന്നിവരു ജിവനക്കാര്‍ സ്ഥലത്ത് ടാങ്കര്‍ മാറ്റനുളള നടപടികള്‍ ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *