local

കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് പിന്‍ വാതില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നു: എം.പി. ജാഫര്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആസൂത്രണവും കൊലപാതകികള്‍ക്ക് നിയമ സംരക്ഷണ കൈത്താങ്ങും നല്‍കുന്ന സംസ്‌കാരം സൃഷ്ടിച്ച
സിപിഎം കൊലയാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴിലുകള്‍ ഉറപ്പ് നല്‍കുന്ന പക്രിയയാണ് പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ആശുപത്രിയില്‍ പിന്‍ വാതില്‍ നിയമനം നല്‍കിയ വഴി നടപ്പിലാക്കിയതെന്ന് മുസ്ലീം ലീഗ് കാഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി. ജാഫര്‍ അഭിപ്രായപ്പെട്ടു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലൂടെ ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചു കാഞങ്ങാട് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബങ്ങള്‍ക്കും പിന്‍ വാതില്‍ നിയമനം നല്‍കി സംസ്ഥാനത്ത് തന്നെ ചരിത്രം സൃഷ്ടിച്ച സിപിഎം ഇപ്പോള്‍ ഇരട്ട കൊല കേസ് പ്രതികളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കുക വഴി തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കൊപ്പം മാനവികതയെ കൂടി വെല്ലുവിളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് കൈമലര്‍ത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തങ്ങളറിയാതെ നടന്ന നിയമനം റദ്ദ് ചെയ്യാനും ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കുവാനും തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് ആക്റ്റിങ്ങ് പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷംസു ആവിയില്‍ സെക്രട്ടറി എം.പി നൗഷാദ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി സംസാരിച്ചു. ജബ്ബാര്‍ ചിത്താരി, സി. പി. റഹ്മാന്‍, സലാം മീനപ്പീസ്, അഷ്‌കര്‍ അതിഞ്ഞാല്‍, ബഷീര്‍ ചിത്താരി, റഷീദ് പുതിയക്കോട്ട, റഫീക്ക് പടന്നക്കാട്, സിദ്ധീക്ക് ഞാണിക്കടവ് സംബന്ധിച്ചു അബ്ദുള്ള കല്ലുരാവി സ്വാഗതവും നദീര്‍ കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *