local

ഇന്ധന വിലവര്‍ധന ജനകീയ പ്രക്ഷോഭം: മോഡി സര്‍ക്കാറിന് നിലപാട് മാറ്റേണ്ടി വരും: പി കരുണാകരന്‍; എല്‍ ഡി എഫ് സംസ്ഥാന വ്യപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഇന്ധന വിലവര്‍ധനവില്‍ പൊറുതിമുട്ടിയ വിവിധ ജനവിഭാഗങ്ങള്‍ രാജ്യത്തെമ്പാടും നടത്തുന്ന സമരങ്ങള്‍ ഇനിയും ശക്തിപ്പെടുന്നതോടെ മോഡിസര്‍ക്കാറിന് നിലപാട് മാറ്റേണ്ടി വരുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് ആഹ്വാനപ്രകാരം സംസ്ഥാന വ്യപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയയാിരുന്നു. മോഡിസര്‍ക്കാറിന്റെ അറിവോടും സമ്മതതത്തോടും കൂടിയാണ് എണ്ണകമ്പിനികള്‍ ദിനേനേ എണ്ണവിലകൂട്ടുന്നത്. കോവിഡ്വ്യപാനത്തിന്റെ ഫലമായി കോടിക്കണക്കിന് തൊഴിലാളികളും ജീവനക്കാരും മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെവലിയ ദുരിതത്തിലാണ്. ക്രുഡ് ഓയിലിന്റെ വില ഇടിഞ്ഞപ്പോള്‍ എണ്ണവില […]

local

സ്വര്‍ണ്ണക്കടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വട്ടേഷന്‍ എന്നിവ സിപിഎമ്മിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറി : അഡ്വ. കെ. ശ്രീകാന്ത്; ബി ജെ പി പ്രതിഷേധ ധര്‍ണയും പദയാത്രയും നടത്തി

കാസര്‍കോട് : സ്വര്‍ണ്ണകടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വട്ടേഷന്‍ എന്നിവ സിപിഎമ്മിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് ബിജെപി കാസര്‍ കേട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ആയിരം കോടിയുടെ വനംകൊള്ള നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക, സ്വര്‍ണ്ണകടത്ത്, സ്ത്രീ പീഢന സംഘങ്ങളെ അടിച്ചമര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമിയിലുള്ള മരങ്ങള്‍ മുറിച്ചുകടത്താന്‍ […]

local

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവാവ് വിദ്യാര്‍ത്ഥിയുടെ 2 ലക്ഷം രൂപ വിലവരുന്ന ബൈക്ക് തട്ടിയെടുത്തു

നീലേശ്വരം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയായ നീലേശ്വരം സ്വദേശിയുടെ ബൈക്ക് തൃശൂര്‍ പുതുക്കാട് വെച്ച് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി. ജൂണ്‍ 28 ന് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുന്‍ സംസ്ഥാന കബഡിതാരം രാജീവന്‍ കൊയാമ്പുറത്തിന്റെ മകന്‍ പ്രണവിന്റെ കെ.എല്‍ 60 ആര്‍. 4500 നമ്പര്‍ ഡ്യൂക്ക് ബൈക്കാണ് കുന്നംകുളത്ത് വെച്ച് തട്ടിയെടുത്തത്. ബൈക്ക് ഇരിങ്ങാലക്കുടയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പുതുക്കാട് എത്തിയപ്പോള്‍ മറ്റൊരുബൈക്കിന്റെ പിറകിലെത്തിയ യുവാവ് പ്രണവിനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. പിന്നീട് ബൈക്കില്‍ കയറി യാത്രക്കിടയില്‍ പ്രണവും യുവാവും തമ്മില്‍ […]

news

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 709 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

local

ടിപിആര്‍ 18ന് മുകളില്‍; ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍

കാസര്‍കോട്: ടിപിആര്‍ 18ന് മുകളില്‍; ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍ .വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയില്‍ ബദിയടുക്ക, […]

Uncategorized

നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കി മേലാങ്കോട്ടെ കുട്ടിക്കൂട്ടം; 68 കാരി പങ്കജാക്ഷിയമ്മ നാട്ടിപ്പാട്ട് പാടി ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കി മേലാങ്കോട്ടെ കുട്ടിക്കൂട്ടം. വായന പക്ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുട്യൂബ് ചാനലില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചത്. അരയി ചിലമ്പൊലി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി നാട്ടിപ്പാട്ട് കലാകാരി നെല്ലിക്കാട്ട് പങ്കജാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. നെല്ലിക്കാട്ട് വയലില്‍ ഞാറുപറിക്കുന്നതിനിടയില്‍ 68 കാരിയായ ലക്ഷ്മിയമ്മ പാടിയ ഞാറ്റുപാട്ട് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി. ചിലമ്പൊലി കലാകാരന്മാരായ സുഭാഷ് അറുകര, അമേയ പ്രമോദ് എന്നിവര്‍ക്കൊപ്പം […]

local

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനന്ത്രിതമായ വിലകയറ്റം: ലെന്‍സ്‌ഫെഡ് കാഞ്ഞങ്ങാട് നഗരസഭക്ക് മുന്നില്‍ നില്‍പ് സമരം നടത്തി

കാഞ്ഞങ്ങാട്: കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനന്ത്രിതമായ വിലകയറ്റത്തിനെതിരെ ലൈസന്‍സ്ഡ് എഞ്ചിനിയേര്‍സ് ആന്റ് സുപ്പര്‍വൈസേര്‍ഡ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ് ) സംസ്ഥാന വ്യാപകമായി ഒരേ സമയത്ത് , എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ നടത്തുന്ന നില്‍പ് സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയുടെ മുന്നില്‍ നടത്തിയ നില്‍പ് സമരം സംഘടിപ്പിച്ചു എച്ച്.ജി..വിനോദ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. സി ശ്യമളയുടെ അധ്യക്ഷയായി. കെ.വി, സുമേഷ്. ടി.വി, നാരായണന്‍ പി.വി. അഖില്‍ എന്നിവര്‍ സംസാരിച്ചു.  

local

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് കരുണ കാണിക്കണം. ഡോ:പി.വി.പുഷ്പജ

കാലിക്കടവ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടു് കരുണ കാണിക്കണം. ഡോ:പി.വി.പുഷ്പജ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകുല്യങ്ങളും എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്നു് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയന്‍ കുട്ടായ്മ സംഘടിപ്പിച്ചഅനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു ഗാന്ധി ദര്‍ശന്‍ വനിതാ വേദി സംസ്ഥാന അദ്ധ്യക്ഷ ഡോ: പി.വി.പുഷ്പജ. സി.കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.വി.യം.ബാലകൃഷ്ണന്‍ അന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.വി.രാഘവന്‍ മാസ്റ്റര്‍, ടി. ധനഞ്ജയന്‍ മാസ്റ്റര്‍ രവി.പിലിക്കോടു് എന്നിവര്‍ സംസാരിച്ചു.പി.സി.ബാലചന്ദ്രന്‍, വി.വി.രാജന്‍, ഇ.മോഹനന്‍, ബാലന്‍.കെ തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.രാഘവന്‍ കുളങ്ങര സ്വാഗതവും […]

local

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അജാനൂര്‍ ലയണ്‍സ്

കാഞ്ഞങ്ങാട്: പ്രവര്‍ത്തനമികവിനു മേഖലാടിസ്ഥാനത്തില്‍ നാലു പുരസ്‌കാരങ്ങള്‍ നേടി അജാനൂര്‍ ലയണ്‍സ് ക്ലബ്. മികച്ച ക്ലബ്, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ ബഹുമതികളാണ് നേടിയത്. ലയണ്‍സ് റീജ്യനല്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത്.ജി.നായര്‍ പുരസ്‌കാരവിതരണം നടത്തി. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഒരു ക്ലബിന് ഇത്രയും അംഗീകാരങ്ങള്‍ ലഭിക്കുന്നത് അപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് എം.ബി.മൂസ, സെക്രട്ടറി കെ.വി.സുനില്‍ രാജ്, ട്രഷറര്‍ ഹസ്സന്‍ യാഫ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സോണ്‍ ചെയര്‍പേഴ്‌സണ്‍ വി.വേണുഗോപാല്‍, അന്‍വര്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.  

local

കളക്ടറേറ്റിനു മുന്നില്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസ് ‘യാചന സമരം’ നടത്തി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാക്കണം: വി.ടി.ബല്‍റാം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു മതിയായ ചികിത്സ ഉറപ്പാക്കാന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാക്കണമെന്ന് എഐസിസി അംഗം വി.ടി.ബല്‍റാം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെ കാസര്‍കോട്ടെ രോഗികള്‍ ഇന്നും ചികിത്സയ്ക്കു മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയ്ക് മാറ്റമുണ്ടാകണം. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ പല ഉറപ്പുകളും പാലിക്കാത്തത് കൊണ്ട് കോവിഡ് കാലത്തു അവരുടെ ജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണ്. ഏറ്റവും മുന്‍ഗണന നല്‍കേണ്ട വിഭാഗമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളെന്നും അദ്ദേഹം ഓര്‍മപടുത്തി. ‘ഇരകള്‍ക്കായി ഒരു നേരം,നീതിക്കായി യാചിക്കുന്നു ‘ […]

error: Content is protected !!