news

സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കരുതലും പിന്തുണയുമായി കേന്ദ്ര സഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കരുതലും പിന്തുണയുമായി കേന്ദ്ര സഹായം.
ആകെ സംസ്ഥാനത്തിന് പദ്ധതി പ്രകാരം ലഭിക്കുക 68,262 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ്. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉള്‍പ്പെടുത്തി ഒപ്പം ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി, പാചകത്തൊഴിലാളികള്‍ക്കുളള ഓണറേറിയം എന്നിവ വര്‍ദ്ധിപ്പിച്ചതും ചേര്‍ത്താകുമ്പോള്‍ ഇത്തവണ സംസ്ഥാന ബഡ്ജറ്റില്‍ 526 കോടി രൂപയാണ് ഉച്ചഭക്ഷണ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

മുന്‍പ് പദ്ധതിയിലുള്‍പ്പെട്ട 27 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഭക്ഷ്യകിറ്റ് സെപ്തംബര്‍ മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപ വകയിരുത്തിയ ഇതിന് കേന്ദ്ര സഹായവുമുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ നിര്‍ബന്ധിത വിഹിതമായ 394 15 കോടിയുടെ പദ്ധതി അടങ്കലും സംസ്ഥാനം സമര്‍പ്പിച്ച വാര്‍ഷിക വര്‍ക്ക് പ്ലാന്‍, ബഡ്ജറ്റ് പ്രൊപ്പോസലുകള്‍ എന്നിവ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസവും സാക്ഷരത വകുപ്പ് സെക്രട്ടറി അനിത കാര്‍വാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം അപ്പ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു.

സംസ്ഥാനത്തിന് വേണ്ടി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ബഡ്ജറ്റ് അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ബാബു, അഡിഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

error: Content is protected !!