local

രാഷ്ട്രീയ ഫാസിസം അവസാനിപ്പിക്കണം -പത്മരാജന്‍ ഐങ്ങോത്ത്

കാഞ്ഞങ്ങാട് :മാധ്യമ പ്രവര്‍ത്തകയായ വിനീത വേണുവിനെയും കുടുംബത്തെയും വേട്ടയാടുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് രാഷ്ട്രീയ ഫാസിസത്തെ ചെറുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങുമെന്ന് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് . .വിനീത വേണുവിനെയും പോലീസുകാരനായ ഭര്‍ത്താവിനെതിരെയും നടക്കുന്ന ഹീനമായ രാഷ്ട്രീയ ഫാസിസം കേരള സമൂഹത്തിന് നാണക്കേടാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു . കാഞ്ഞങ്ങാട്ടെ സ്വാതന്ത്ര്യ സ്മൃതി മണ്ഡപത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് […]

news

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം- 11,422, രോഗമുക്തി-28,867; കാസര്‍ഗോഡ് 341 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

local

ലോക് ഡൗണില്‍ ജോലിയില്ലാതായി; കാട് മൂടിയ സ്ഥലം വെട്ടി തെളിച്ചു ആദിവാസി യുവാവ് കൃഷിയിറക്കി

പെരിയ:ലോക് ഡൌണ്‍ മൂലം ജോലി ഇല്ലാതായെങ്കിലും മണ്ണില്‍ അധ്വാനിച്ചു ഉപ ജീവന മാര്‍ഗം കണ്ടെത്തുകയാണ് ചാലിങ്കാലിലെ ആര്‍ വിജയന്‍ എന്ന ആദിവാസി യുവാവ്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 14 വാര്‍ഡായ ചാലിങ്കാലില്‍ ബന്ധുവിന്റെ കാട് നിറഞ്ഞ ഒരേക്കര്‍ സ്ഥലം പാട്ടത്തിന് എടുത്ത് വാഴ കൃഷി നടത്തുകയായിരുന്നു. പൂര്‍ണമായും കാട് പിടിച്ച പ്രദേശം വിജയന്‍ വെയിലും മഴയും വക വെക്കാതെ വെട്ടി തെളിക്കുകയും വാഴകള്‍ നാടുകയുമായിരുന്നു. കൂലിവേല ചെയ്താണ് വിജയന്‍ കുടുംബം പുലര്‍ത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ […]

local

ആര്‍ എംഎസ് ബസ്സുടമ മനുവിന്റെ പിതാവ് കാരാട്ടുവയലിലെ വി. വിട്ടോപ്പ അന്തരിച്ചു

കാഞ്ഞങ്ങാട്: ആര്‍ എംഎസ് ബസ്സുടമ മനുവിന്റെ പിതാവ് കാരാട്ടുവയലിലെ വി. വിട്ടോപ്പ (76) അന്തരിച്ചു. ഭാര്യ: കസ്തുരി .മറ്റ് മക്കള്‍: ഹരിഷ് കുമാര്‍ , ദാക്ഷായണി ഭാഗ്യരഥി , രാജേന്ദ്ര കുമാര്‍, പുഷ്പ ലത, കലാവതി. മരുമക്കള്‍: ഭവാനി ശങ്കര ( വാണിയമ്പാറ) കസ്തൂരി ,ചന്ദ്രശേഖര (കുമ്പള ) എന്‍ നിത്യാനന്ദ (മുതിയക്കാല്‍ ) , സതീഷ (ചന്ദ്രഗിരി) . സഹോദരങ്ങള്‍: ദത്തോത്ര (ചിത്താരി), വിശ്വനാഥ (കുശാല്‍നഗര്‍ ) , പരേതരായ വേണുഗോപാല, ചന്ദ്രകാന്ത , ദേവി. […]

local

തൃക്കരിപ്പൂര്‍ നടക്കാവില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി

നീലേശ്വരം : എക്‌സൈസ് പരിശോധനയില്‍ പ്രായമായ രണ്ടു കഞ്ചാവുചെടികള്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവ് ജംഗ്ഷനിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപത്തുള്ള ആല്‍മരത്തിന്റെ സമീപത്ത് നിന്നാണ് നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. കലേശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം പിടി കൂടിയത്. 170 സെന്റീമീറ്ററും 90 സെന്റീമീറ്ററും വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ രഞ്ജിത്ത്.ടി.കെ, ചാഴ്‌സ് […]

local

ദേശാഭിമാനി റിപ്പോര്‍ട്ടര്‍ പി. പി. കരുണാകരന് കാഞ്ഞങ്ങാട് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: ദേശാഭിമാനി പ്രൂഫ് റീഡറും കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടറുമായിരുന്ന പി പി കരുണാകരന് കാഞ്ഞങ്ങാട് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ഓണ്‍ലൈനില്‍ നടന്ന ചടങ്ങ് പ്രൊഫസര്‍ കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡോ എ എം ശ്രീധരന്‍ അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം സ്നേഹോപഹാരം സമ്മാനിച്ചു. സി പി എം എരിയാ സെക്രട്ടറി കെ രാജ്മോഹന്‍, ദേശാഭിമാനി ബ്യൂറാ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി, റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്സണ്‍ യൂണിയന്‍ ജില്ലാ […]

news

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും […]

local

വൈദ്യുതി മുടങ്ങിയാല്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ ടവര്‍ നിശ്ചലം; ഇടത്തോട് ക്ലീനിപ്പാറയിലുളള ടവറില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റീത്ത് വെച്ചു

കാഞ്ഞങ്ങാട്: ഇടത്തോട് ക്ലീനിപ്പാറയിലുളള ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ .പ്രവര്‍ത്തകര്‍ ക്ലീനിപ്പാറയിലുള്ള ടവറില്‍ പ്രതീകാത്മക റീത്ത് വെച്ചു. വൈദ്യുതി നിലച്ചാല്‍ പിന്നെ റേഞ്ച് ഇല്ലാത്ത അവസ്ഥയിലാണ് ഇവിടെയുളളത്. ടവറിലെ ബാറ്ററി നശിച്ചിട്ട് കാലങ്ങളായെങ്കിലും ഇത് മാറ്റി സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല.ജനറേറ്ററില്‍ ഡീസല്‍ നിറക്കാത്തതിനാല്‍ ഇതും പ്രവര്‍ത്തനക്ഷമമല്ല. നിരവധി തവണ പരാതി നല്‍കിയെങ്കിലും നാളിത് വരെയായി ഒരു നടപടിയും എടുത്തിട്ടില്ല. മറ്റ് സ്വകാര്യമൊബൈല്‍ സേവനദാതാക്കളെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടി […]

local

സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മാണിക്കോത്തെ ആറ്റക്കോയ തങ്ങള്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

കാഞ്ഞങ്ങാട്: സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും മാണിക്കോത്തെ പ്രമുഖ കുടുംബാംഗമായ പരേതരായ കോയമ്മ തങ്ങളുടെയും ആലീമയുടെയും മകന്‍ ആറ്റക്കോയ തങ്ങള്‍ (58) ഹൃദയാഘാതം മൂലം മരണപ്പെട്ടു .ഇന്ന് പുലര്‍ച്ചെ തൃക്കരിപ്പൂരിലുളള മകന്‍ മുഹ്സിന്റെ വീട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവിന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: റഹ്മത്ത് ബീവി. മക്കള്‍:സയ്യിദ് മുഹ്‌സിന്‍, സയ്യിദത്ത് മുഹ്‌സിന,സയ്യിദത് മുര്‍ഷിദ,സയ്യിദത് മുബഷിറ .മരുമക്കള്‍: ശുഹൈല്‍, ഹാഷിം,ഫസല്‍, സഹല. സഹോദരങ്ങള്‍: എം എസ് കെ. തങ്ങള്‍, ഷാഹുല്‍ ഹമീദ് തങ്ങള്‍, മുത്തു ബീവി, […]

local

കാഞ്ഞങ്ങാട് ജില്ലാ ജയില്‍ അസിസ്റ്റന്റ് സുപ്രണ്ട് പദവിയില്‍ നിന്ന് പി.ഗോപാലകൃഷ്ണന്‍ ഇന്ന് വിരമിക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയില്‍ അസിസ്റ്റന്റ് സുപ്രണ്ട് പദവിയില്‍ നിന്ന് പി..ഗോപാലകൃഷ്ണന്‍ ഇന്ന് വിരമിക്കും. 25 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നാണ് ഇദ്ദേഹം വിരമിക്കുന്നത്. എം എ. , ബി എഡ് യോഗ്യതകളുളള പി.ഗോപാലകൃഷ്ണന്‍ സ്‌കൂള്‍ അധ്യാപകനാകാന്‍ ആണ് ആഗ്രഹിച്ചത് . മാനന്തവാടി ജയിലില്‍ മെയില്‍ വാര്‍ഡനായിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നി ജയിലുകളിലും സേവനം അനുഷ്ടിച്ചു. ജയില്‍ ജീവനക്കാരുടെ സംസ്ഥാന സംഘടനയായ കെ.ജി .എസ്. ഒ .എ […]

error: Content is protected !!