local

തെരെഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് വീടിന്റെ തറ പൊളിച്ചത് സിപിഎം കാടത്തം : അഡ്വ. കെ. ശ്രീകാന്ത്

കാഞ്ഞങ്ങാട് : തിരഞ്ഞെടുപ്പ് പിരിവ് നല്‍കാത്തതിനു ഇട്ടമ്മലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ ഡിവൈഎഫ്ഐ നടപടി അപലപനീയവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

സിപിഎമ്മിനു മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോയിട്ട് സ്വസ്ഥമായി ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വീടുകള്‍ തകര്‍ക്കലും കുടിവെള്ളം മുട്ടിക്കലും ഉപജീവനമാര്‍ഗ്ഗമില്ലാതാക്കലും സിപിഎം പ്രവര്‍ത്തകരുടെ സ്ഥിരം ശൈലിയാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ഓരോ ബിജെപി പ്രവര്‍ത്തകനും സംഘടനാ പ്രവര്‍ത്തനം നടത്തിവരുന്നത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് സ്വഭാവത്തെ തുറന്നുകാട്ടിയത് ബിജെപി മാത്രമാണ്.
തെരെഞ്ഞെടുപ്പ് ഫണ്ടെന്ന പേരില്‍ സിപിഎമ്മിന്റെ പിരിവ്
‘ഹഫ്തയ്ക്ക്’ (മാസപ്പടി) സമാനമാണെന്നും അഴിമതി നിരോധന നിയമപ്രകാരം ഡിവൈഎഫ്ഐ – സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *