കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ യുവാവ് ദമ്പതികളെ
വീട് കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചു.
പുതുക്കൈ ചതുരകിണറിലെ സി.വി.മധു(40), ഭാര്യ വിജിന(30) എന്നിവരെയാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് അയല്‍വാസിയായ ബോംബെ അഭി എന്ന അഭിയാണ് തങ്ങളെ വീട് അക്രമിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മധുവും വിജിനയും പറയുന്നു. മധുവിന്റെ സ്ഥലത്തോട് ചേര്‍ന്ന് അജിയുടെ ബന്ധുവിന്റെ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് മധു ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. വാതിലിന് കേടുപാടുകള്‍ വരുത്തി.