news

വിഷു ദിനത്തില്‍ പുഴയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം കബറടക്കി

കാഞ്ഞങ്ങാട്: വിഷു ദിനത്തില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികളുടെ
മൃതദേഹങ്ങള്‍ വരക്കാട് സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍ കബറടക്കി .

വെസ്റ്റ് എളേരി കാവുന്തലയിലെ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍ ആല്‍ബിന്‍ റെജി (15) , റെജിയുടെ സഹോദരന്‍ തോമസിന്റെയും ജയിനിയുടെയും മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുളിക്കുന്നതിനിടെ മരിച്ചത്. ആല്‍ബിന്‍ റെജി വരക്കാട് സെന്റ് അലക്‌സീയ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ്. ബ്ലസന്‍ തോമസ് മംഗലാപുരം എ. വി. ഷെട്ടി കോളേജിലെ ബി. എസ്. സി. നേഴ്‌സിംഗ് വിദ്യാര്‍ഥിയുമാണ് .

വിഷു ദിനത്തില്‍ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയോഴുക്കില്‍ പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ച് നീലേശ്വരം തേജസ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു. ട്രീസയാണ് ആല്‍ബിന്റെ സഹോദരി . ബ്ലെസന്‍ തോമസിന്റെ സഹോദരന്‍ അഭിഷേക് .
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശു പത്രിയി ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് . വിഷുദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്ത കാവുംതല പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.

 

Leave a Reply

Your email address will not be published.

error: Content is protected !!