local

പുല്ലൂര്‍-പെരിയയുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ സി എച്ച് കുഞ്ഞമ്പുവിന്റെ പര്യടനത്തിന് കല്ല്യോട്ട് ഉജ്ജ്വല തുടക്കം

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഉദുമ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുന്റെ ഉജ്ജ്വല സ്ഥാനാര്‍ത്ഥി പര്യടനം.
പഞ്ചായത്തിലെ പര്യടനത്തിന് കല്ല്യോട്ട് കഴകം ക്ഷേത്രത്തില്‍ നിന്നും ഇന്ന് രാവിലെ തുടക്കം കുറിച്ചു. ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ മുത്തച്ഛന്‍ കൃഷ്ണന്‍, കിഴക്കേവീട്ടില്‍ കുഞ്ഞമ്പു, വേങ്ങര കുഞ്ഞിരാമന്‍, ക്ഷേത്രം പ്രസിഡന്റ് താന്നിക്കല്‍ കൃഷ്ണന്‍, സെക്രട്ടറി എം. സുനന്ദന്‍ എന്നിവര്‍ സ്വീകരിച്ചു.
സ്ഥാനാര്‍ഥി യോടൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകരായ ഏരിയാ കമ്മിറ്റി അംഗം എം രാഘവന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!