local

കാഞ്ഞങ്ങാട് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

കാഞ്ഞങ്ങാട്: കോട്ടച്ചേരി -ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. ഇരുഭാഗത്തും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗാര്‍ഡര്‍ റെയില്‍പാളത്തിന് മുകളില്‍ കുറുകെ സ്ഥാപിക്കുന്ന ജോലിയാണ് പ്രധാനമായും അവശേഷിക്കുന്നത്. ആറ് ഗാര്‍ഡറുകളാണ് റെയില്‍പാളത്തിന് കുറുകെ മുകളില്‍ അപ്രോച്ച് റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ച് സ്ഥാപിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ കോട്ടച്ചേരി റെയില്‍വേ ഗേറ്റിന്റെ തെക്ക് ഭാഗത്ത് ഗാര്‍ഡര്‍ തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ഇതില്‍ മൂന്നെണ്ണം ഇന്നലെ രാത്രി മേല്‍പ്പാലത്തിന് സമീപത്ത് എത്തിച്ചു. രാത്രി […]

news

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം- 2331, രോഗമുക്തി-2039; കാസര്‍ഗോഡ് 167 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

local

ഉദുമ മണ്ഡലം സ്വീപ് ടീമിന്റെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടി തൃക്കണ്ണാട് കടപ്പുറത്ത് നടന്നു

ഉദുമ: പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി സമ്മതിദായകരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വോട്ട് ചെയ്യൂ വോട്ടു ചെയ്യിക്കൂ, എന്റെ വോട്ട് എന്റെ അവകാശം, ഭയമില്ലാതെ വോട്ടു ചെയ്യാം തുടങ്ങിയ സന്ദേശങ്ങളുമായിട്ടാണ് സ്വീപ് ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നത്. കാഞ്ഞങ്ങാട് അഡീഷണല്‍ ഐസിഡിഎസിന്‍ കീഴിലെ ഉദുമ മണ്ഡലം സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍മാരുടെയും കുട്ടികളുടെയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് വിളംബരം മുഴക്കി വോട്ട് മാഹാത്മ്യം വിളിച്ചോതുന്ന വോട്ട് വിളംബര ഘോഷയാത്ര ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്ന് തൃക്കാണ്ണാട് […]

local

കാറില്‍ കടത്തിയ മയക്കു മരുന്നുമായി മൂന്ന് പടന്നക്കാട് സ്വദേശികള്‍ അറസ്റ്റില്‍

ബേക്കല്‍: വിപണിയില്‍ വന്‍ ഡിമാന്റുള്ള എം.ഡി.എം.എ മ യക്കുമരുന്നുമായി മൂന്നുപേരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിക്കു കയായിരുന്ന കാറും കസ്റ്റഡി യിലെടുത്തു. പടന്നക്കാട്ടെ എസ്.കെ, ഷാനവാസ് (35), പടന്നക്കാട് കരുവളത്തി മകന്‍ സി.എച്ച്. സാബിര്‍ (25), പടന്നക്കാട് സി.പി ജമാല്‍(23) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബേക്കല്‍ കോട്ടക്കുന്നില്‍ വെച്ച് ബേക്കല്‍ എസ് ഐ സി.സി. രതീഷും സംഘവും അറസ്റ്റു ചെയ്തത്. വാഹനപരിശോധ നക്കിടയില്‍ സംശയകരമായി വരികയായിരുന്ന കെ.എല്‍ 60 എം 6001 നമ്പര്‍ […]

local

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം-ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.  

local

ലോട്ടറി വില്‍പ്പനക്കാരിക്ക് 2000 രൂപയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിക്ക് 2000 രൂപയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ രണ്ടുപേരെ അമ്പലത്തറ സിഐ രാജീവന്‍ വലിയവളപ്പിലും സംഘവും അറസ്റ്റുചെയ്തു. ചായ്യോത്തെ സെയ്ദു മുഹമ്മദിന്റെ മകന്‍ എം.എസ്.പജീഷ്, ജെയ്ഷന്‍ എന്ന അഷ്റഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രണ്ട് ദിവസം മുമ്പ് അമ്പലത്തറയിലെ ലോട്ടറി വില്‍പ്പനക്കാരിയായ ഇരിയ മുട്ടിച്ചരലിലെ പത്മിനിയെയാണ് ഇരുവരും ലോട്ടറി വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി പറ്റിച്ചത്. റോഡരികിലൂടെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുകയായിരുന്ന പത്മിനിയില്‍ നിന്നും പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് […]

local

മെമു സര്‍വീസ് മംഗളൂര്‍ വരെ നീട്ടണം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു

പള്ളിക്കര : മെമു സര്‍വീസ് മംഗളൂര്‍ വരെ നീട്ടണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേര്‍ഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കിയ സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. അബ്ദുല്‍റഹിമാന്‍ അധ്യക്ഷത വഹിച്ചു. എന്‍. അച്യുതന്‍, കെ. രവിവര്‍മന്‍, എസ്. ഗോപാലകൃഷ്ണന്‍, ജി. അംബുജാക്ഷന്‍, കെ. നാണപ്പന്‍ നായര്‍, വി. കുഞ്ഞികൃഷ്ണന്‍, ഡി. ഭാഗീരഥി അമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: […]

local

അയല്‍വാസിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചെറുപുഴ: കാനംവയല്‍ മരുതുംതട്ടില്‍ അയല്‍വാസിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയെ അവശനിലയില്‍ വീടിനു സമീപത്തെ കൈതോട്ടില്‍ കണ്ടെത്തി. ഇയാളില്‍ നിന്നും നിറത്തോക്കും കസ്റ്റഡിയിലെടുത്തു. ചെറുപുഴ ചേനാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ സെബാസ്റ്റ്യന്‍ എന്ന ബേബിയെ (62) വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ വാടാതുരത്തേല്‍ ടോമിയെയാണ് ഇന്ന് പുലര്‍ച്ചെ ചെറുപുഴ സിഐ കെ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. സിഐയോടൊപ്പം എസ്ഐ എം.വി.വിജയകുമാര്‍, എ.എസ്.ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദലി, രതീഷ് കുണ്ണൂല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ.രമേശന്‍, കെ.മഹേഷ് […]

local

ബസ് ഉടമയുടെ മരണം: കാഞ്ഞങ്ങാടിന് നഷ്ടമായത് ജനകീയനായ ഡ്രൈവറെ

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച അഞ്ജലി ബസ് ഉടമ ചെമ്മട്ടംവയല്‍ അടമ്പിലിലെ എ .വി.സുനില്‍ കുമാറിന്റെ മരണത്തോടെ കാഞ്ഞങ്ങാടിന് നഷ്ടപ്പെട്ടത് ജനകീയനായ ഡ്രൈവറെ. കൊന്നക്കാട്, പാണത്തൂര്‍ മേഖലയിലോടുന്ന അഞ്ജലി ബസ്സില്‍ വര്‍ഷങ്ങളോളം ഡ്രൈവറായിരുന്ന സുനില്‍ കുമാര്‍ ഓരോ യാത്രക്കാരനുമായി വ്യക്തി ബന്ധങ്ങള്‍ സുക്ഷിച്ചിരുന്ന ഒരുപാട് സുഹൃത്ത് ബന്ധത്തിന്റെ ഉടമയാണ്. ഇന്നലെ രാത്രി ബസിന്റെ അവസാന ട്രിപ്പും കഴിഞ്ഞ് വീട്ടില്‍ ബസ് വെച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട സുനിലിനെ ബന്ധുകള്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് […]

local

ഡോ. എ എം ശ്രീധരന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ എം ശ്രീധരന്‍ ബുധനാഴ്ച സര്‍വീസില്‍നിന്ന് വിരമിക്കും. മുകയര്‍: വംശീയത, സംസ്‌കാരം, അതിജീവനം, ഫോക്‌ലോര്‍ സമീപനങ്ങളും സാധ്യതകളും, വരിയുടക്കപ്പെട്ട ജന്മങ്ങള്‍, മാധ്യമം: മൗലികതയും നിരാകരണവും, വാക്കിന്റെ രാഷ്ട്രീയം, ബ്യാരിഭാഷാ നിഘണ്ടു, തുളു?-മലയാളം നിഘണ്ടു തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യവിമര്‍ശനം, താരതമ്യ സാഹിത്യം, ഫോക് ലോര്‍ വ്യാകരണം തുടങ്ങിയ ജ്ഞാന മേഖലകളില്‍ 20 ല്‍ പരം കൃതികള്‍ വേറെയും. കേരള ഫോക്‌ലോര്‍ […]