local

തൃക്കണ്ണാട് ക്ഷേത്രം ആറാട്ട് ഉത്സവത്തിന് ഓലയും കുലയും കൊത്തി; മാര്‍ച്ച് 3ന് കൊടിയേറ്റം

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിനു മുന്നോടിയായി ഓലയും കുലയും കൊത്തി. കുംഭ ത്തിലെ പൗര്‍ണമി നാളായ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ബന്ധപ്പെട്ടവരും ഏതാനും വിശ്വാസികളും മാത്രം പങ്കെടുത്തു.

പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ ഭാഗമായി ഈ ചടങ്ങിന് മണിയാണി സമുദായ കയ്യില്‍ വീട് തറവാട്ടുകാര്‍ കുലയും തീയ സമുദായ പാലക്കുന്ന് കഴകത്തിലെ പെരുമുടിത്തറ തറയിലച്ചനായ കലശക്കാരന്‍ ഓലയും ബാര മഞ്ഞളത്ത് കുറുംബാ കോവിലില്‍ നിന്ന് നീറുവേട്ട സമുദായക്കാര്‍ കമ്പകയറും എത്തിച്ചു. മാര്‍ച്ച് മൂന്നിനാണ് ആറാട്ടിന് കൊടിയേറുന്നത്. നിലവിലെ സാഹചര്യം പരിഗണിച്ച് ജനബഹുല്യം കര്‍ശനമായി പരിമിതപ്പെടുത്തിയായിരിക്കും ഉത്സവ ചടങ്ങുകള്‍ നടത്തുകയെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

 

(ഫോട്ടോ:) തൃക്കണ്ണാട് ആറാട്ട് ഉത്സവത്തിന് മുന്നോടിയായി കൊത്തിയ കുലയുമായി വിശ്വാസികള്‍ ക്ഷേത്രത്തില്‍ പ്രവര്‍ശിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!