local

പരപ്പയുടെ അഭിമാന താരങ്ങള്‍ക്ക് വെസ്റ്റേണ്‍ ഡാന്‍സ് വേള്‍ഡ് ഡാന്‍സ് അക്കാദമി ആദരം

പരപ്പ: ഫ്‌ലവര്‍സ് മിടുമിടുക്കി ഫെയിം വെസ്റ്റേണ്‍ ഡാന്‍സിന്റെ കൊച്ചുകലാകാരി ദര്‍ശന ക്കും ഫ്‌ലവര്‍സ് കോമഡി ഉത്സവം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വെസ്റ്റേണ്‍ ഡാന്‍സ് പരപ്പയുടെ അമരക്കാരന്‍ അനീഷ് കാരാട്ടിനും പരപ്പ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ഉപഹാരം നല്‍കി. വെസ്റ്റേണ്‍ ഡാന്‍സിന്റെ വൈസ് പ്രസിഡന്റ് ശാന്തികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. .വെസ്റ്റേണ്‍ ഡാന്‍സിന്റെ എക്‌സിക്യൂട്ടീവ് അംഗം ഷൈനി സംസാരിച്ചു.സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷര്‍ സുജിത് നന്ദി പറഞ്ഞു.  

local

ആരോഗ്യ രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു

പാലക്കുന്ന് : ആതുര ശുശ്രുഷ രംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു. പാലക്കുന്ന് ബക്കേഴ്‌സ് ഹോപിറ്റലിലെ എം. ജാനകി, ഉദുമ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ കെ. ദേവി എന്നിവരെയാണ് ആദരിച്ചത്. ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.മുഹമ്മദ് ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും കൈമാറി. പ്രസിഡന്റ് എന്‍.ബി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ് മാന്‍ പൊയ്യയില്‍, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ എം. ഗംഗാധരന്‍, കുമാരന്‍ കുന്നുമ്മല്‍, പി. കുഞ്ഞികൃഷ്ണന്‍, സുരേഷ് കരിപ്പോടി, സതീശന്‍ പൂര്‍ണിമ, പി. […]

local

തൃക്കണ്ണാട് ക്ഷേത്രം ആറാട്ട് ഉത്സവത്തിന് ഓലയും കുലയും കൊത്തി; മാര്‍ച്ച് 3ന് കൊടിയേറ്റം

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിനു മുന്നോടിയായി ഓലയും കുലയും കൊത്തി. കുംഭ ത്തിലെ പൗര്‍ണമി നാളായ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ബന്ധപ്പെട്ടവരും ഏതാനും വിശ്വാസികളും മാത്രം പങ്കെടുത്തു. പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ ഭാഗമായി ഈ ചടങ്ങിന് മണിയാണി സമുദായ കയ്യില്‍ വീട് തറവാട്ടുകാര്‍ കുലയും തീയ സമുദായ പാലക്കുന്ന് കഴകത്തിലെ പെരുമുടിത്തറ തറയിലച്ചനായ കലശക്കാരന്‍ ഓലയും ബാര മഞ്ഞളത്ത് കുറുംബാ കോവിലില്‍ നിന്ന് നീറുവേട്ട സമുദായക്കാര്‍ കമ്പകയറും എത്തിച്ചു. മാര്‍ച്ച് […]

local

കൊവ്വല്‍ പള്ളി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ കട്ടില വെയ്ക്കല്‍ കര്‍മ്മം നടന്നു

കാഞ്ഞങ്ങാട് – കൊവ്വല്‍ പള്ളി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ കട്ടില വെയ്ക്കല്‍ കര്‍മ്മം കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി , സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമ്മദ് ഹാജി, സെക്രട്ടറി ബഷീര്‍ ആറങ്ങാടി എന്നിവര്‍ ചേര്‍ന്ന് നടത്തി.സി. കുഞ്ഞാ ഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.ഇബ്രാഹിം മുസ് ലിയാര്‍, മജീദ് മൗലവി, അബ്ദുല്ല അമാനി ,ഗഫൂര്‍ മാളികയില്‍, ഗള്‍ഫ് പ്രതിനിധികളായ നാസര്‍, സി കെ റഷീദ്, സലീം മാളികയില്‍, എന്‍ പി അബ്ദുള്‍ റഹ്മാന്‍ ഹാജി, […]

local

എല്‍ ഡി എഫ് തുടര്‍ ഭരണത്തിനായി രംഗത്തിറങ്ങുക: കെ.എസ്.കെ.ടി .യു

നീലേശ്വരം: കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്കായി ഒട്ടേറെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടര്‍ഭരണത്തിനായി മുഴുവന്‍ കര്‍ഷക തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നീലേശ്വരത്ത് നടന്ന കെ .എസ്.കെ.ടി.യു.നീലേശ്വരം ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. കെ.എസ്.കെ.ടി.യു.ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.കണ്ണന്‍ നായര്‍ , എ.വി.വാസന്തി, പി.സത്യ, പി.വി.പത്മിനി , കെ.വിവേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു . മഠത്തിനാട്ട് രാജന്‍ അധ്യക്ഷനായി. കെ.സതീശന്‍ സ്വാഗതം പറഞ്ഞു.  

local

ജിദ്ദ കെഎംസിസി സി.എച്ച് സെന്ററിന് ഫണ്ട് കൈമാറി

തൃക്കരിപ്പൂര്‍ : ആതുര സേവനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിനുള്ള ജിദ്ദ കെഎംസിസിയുടെ ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഷംസുദ്ദീന്‍ സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ എം.എ.സി.അബ്ദുല്ല ഹാജിക്ക് കൈമാറി. എല്ലാ വര്‍ഷവും ജിദ്ദ കെഎംസിസി തൃക്കരിപ്പൂര്‍ സി.എച്ച്.സെന്ററിന് ധന സഹായം നല്‍കി വരുന്നുണ്ട് ജിദ്ദ കെഎംസിസി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.മുനീര്‍ ഹാജി,എ.ജി.സി.ബഷീര്‍,അബ്ദുല്‍ കാദര്‍ മിഹ്റാജ്,ബഷീര്‍ ചിത്താരി,നസീര്‍ പെരുമ്പള,മുസ്ലിം […]

local

പണമുണ്ട്, സ്ഥലമില്ല; നീലേശ്വരത്തിന്റെ ബസ് സ്റ്റാന്‍ഡ് സ്വപ്നം അനന്തമായി നീളുന്നു

നീലേശ്വരം: ഉണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുകളഞ്ഞ് പകരം ചെറിയൊരു ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് മൂന്നുവര്‍ഷത്തോളമാകുമ്പോഴും നീലേശ്വരം നഗരസഭയ്ക്ക് സ്വന്തമായൊരു ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്നം അകലെത്തന്നെ. പുതിയ ഭരണസമിതിയുടെ ആദ്യബജറ്റില്‍ പദ്ധതിക്കായി പത്തുകോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍മിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ആശങ്ക മൂലം തറക്കല്ലിടല്‍ പോലും നീളുകയാണ്. കാര്‍ഷിക സര്‍വകലാശാലയുടെയും മറ്റും താല്‍പര്യമില്ലായ്മ മൂലം ദേശീയപാതയോരത്ത് സ്ഥലം ലഭിക്കാതെ പോവുകയും കച്ചേരിക്കടവില്‍ പുതിയ നഗരസഭ ഓഫീസ് കെട്ടിടത്തോടനുബന്ധിച്ച് ബസ് സ്റ്റാന്‍ഡ് കൂടി നിര്‍മിക്കാനുള്ള പദ്ധതി എങ്ങുമെത്താതെ പോവുകയും […]

news

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം-3418, രോഗമുക്തി-4650; കാസര്‍ഗോഡ് 148 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും […]

local

മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം 900 പടികളുടെ ശിലാസ്ഥാപന കര്‍മ്മം നാളെ

മാവുങ്കാല്‍: മഞ്ഞംപൊതി ശ്രീവീരമാരുതി ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള 900 പടികളുടെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് (ഞായര്‍) രാവിലെ 11.30 ന് പൂജനീയ മുക്താനന്ദ സ്വാമി ആനന്ദാശ്രമം നിര്‍വ്വഹിക്കും. യോഗത്തില്‍ വികസന സമിതി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷനാവും. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ് നിര്‍മ്മാണ പ്രവൃത്തിയെ കുറിച്ച് വിവരിക്കും.  

local

നീലേശ്വരം കാര്‍ഷിക കോളേജിലെ എഞ്ചിനീയര്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു; കര്‍ണ്ണാടക കുട്‌ലു സ്വദേശി മുനിരാജിന്റെ മകന്‍ ഡി.എം. മധുകുമാറാണ് മരണപ്പെട്ടത്

നീലേശ്വരം: നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളേജിലെ എഞ്ചിനീയര്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പിലിക്കോ’ട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയാണ്. കര്‍ണ്ണാടക കുട്‌ലു സ്വദേശി മുനിരാജിന്റെ മകന്‍ ഡി.എം. മധുകുമാറാ(29) ണ് ഇന്ന് രാവിലെ ഏഴര മണിയോടെ മരണപ്പെട്ടത്.  മരണപ്പെട്ട മധുകുമാര്‍ പടന്നക്കാട് കാര്‍ഷിക കോളേ ജില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയാണ്. അടുത്ത കാലത്താണ് ഇരുവരും വിവാഹിതരായത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി