Uncategorized

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ നീലേശ്വരം ഏരിയാ കമ്മിറ്റി പട്ടിണിസമരം സംഘടിപ്പിച്ചു; പാലാത്തടം ക്യാമ്പസിന് മുന്നില്‍ നടത്തിയ സമരപരിപാടി സി പി എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു

നീലേശ്വരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ നീലേശ്വരം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പട്ടിണിസമരം സംഘടിപ്പിച്ചു.
പാലാത്തടം ക്യാമ്പസിന് മുന്നില്‍ നടത്തിയ സമരപരിപാടി സി പി എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് വിഷ്ണു മോഹന്‍ അദ്ധ്യക്ഷനായി.
എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം സച്ചിന്‍ ചായ്യോത്ത് സ്വാഗതം പറഞ്ഞു .

 

Leave a Reply

Your email address will not be published. Required fields are marked *