Uncategorized

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും കമ്മിറ്റി ചെയര്‍മാന്‍മാരായി

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. വികസനം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ഞങ്ങാട് സബ് കലക്ടര്‍ മേഘശ്രീയുടെ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനായി അബ്ദുല്‍ റഹ്മാനെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സയായി കെ.സീതയെയും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി എം.വിജയനെയും തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *