local

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവാക്കളും ജനാധിപത്യവാദികളും തെരുവിലിറങ്ങി സമരം ചെയ്യണം: സി എം പി

കാഞ്ഞങ്ങാട് : രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവാക്കളും ജനാധിപത്യവാദികളും തെരുവിലിറങ്ങി സമരം ചെയ്യണമെന്ന് സി.എം പി സെക്രട്ടറിയേറ്റ് അംഗം വി.കെ രവിന്ദ്രന്‍ പ്രസ്താപിച്ചു.
സി.എം.പി.യുടെ കര്‍ഷക സംഘടനയായ കേരള കര്‍ഷക ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കണ്‍വെന്‍ഷനില്‍ കര്‍ഷക ഫെഡറേഷന്‍ സംസ്ഥന കമ്മിറ്റി അംഗം ഇ വി .ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേഷ് ബാബു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി.എം.പി.ജില്ലാ സെക്രട്ടറി സി വി.തമ്പാന്‍ വി.കമ്മാരന്‍ ബി.സുകുമാരന്‍ ടി.വി.ഉമേശന്‍ പി.കെ രഘുനാഥ് വി.കൃഷ്ണന്‍ സി.ബാലന്‍ എം.ടി കമലാക്ഷി ഇ.വി..ലക്ഷമണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇ.വി.ദാമോദരന്‍ പ്രസിഡണ്ടും ഇ വി, ലക്ഷമണന്‍ സെക്രട്ടറിയുമായി പതിനഞ്ച അംഗ കമ്മിറ്റി രൂപികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *