local

യു ഡി എഫിന്റേത് അഴിമതിക്കാരുടെ ഐശ്വര്യത്തിനു വേണ്ടിയുള്ള യാത്ര: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : അഴിമതിക്കാര്‍ക്ക് മാത്രമാണ് യുഡിഎഫ് ഭരണത്തില്‍ ഐശ്വര്യമുണ്ടായതെന്നും സോളാര്‍ കേസ് സിബിഐ അന്വേഷിക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്രയുടെ മുദ്രാവാക്യം തന്നെ യുഡിഎഫിനെ തിരിഞ്ഞുകുത്തുന്നതാണെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതികേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞും സോളാര്‍ അഴിമതികേസില്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. നൂറ്റമ്പത് കോടിയില്‍പരം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയതിന് അഴിക്കുള്ളിലായ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോയെന്നും അഡ്വ. കെ. ശ്രീകാന്ത് പരിഹസിച്ചു. പ്രമുഖ ലീഗ് […]

news

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം-5725, രോഗമുക്തി-7032; കാസര്‍ഗോഡ് 102 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് […]

local

തെക്കേക്കര കുണ്ടില്‍ തറവാട്ടില്‍ മേല്‍മാട് സമര്‍പ്പണവും ആദരിക്കലും നടന്നു

പാലക്കുന്ന് : തെക്കേക്കര കുണ്ടില്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച മേല്‍മാടിന്റെ സമര്‍പ്പണം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികര്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. പുത്തരികൊടുക്കലിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ആചാര സ്ഥാനികനായി അന്‍പതാണ്ട് പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെയും കേരള പൂരക്കളി അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച പി.വി. കുഞ്ഞിക്കോരന്‍ പണിക്കരെയും രക്ഷാധികാരികളായ പി.കെ. കുഞ്ഞിക്കണ്ണനും എ.വി. കുമാരനും ചേര്‍ന്ന് പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. പ്രസിഡന്റ് ബാലകൃഷ്ണന്‍ ബേവൂരി അധ്യക്ഷത വഹിച്ചു. സുനിഷ് […]

local

സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: എസ്. ടി. എ (സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ്അസോസിയേഷന്‍)

കാഞ്ഞങ്ങാട്: സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ പൊതുവിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന സ്‌പെഷ്യ ലിസ്റ്റ് അധ്യാപകരുടെ ശമ്പളം 14000 രൂപയില്‍നിന്ന് മിനിമം ശമ്പളമായ 20000 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്നും സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എസ്. ടി.എ.)കാസര്‍കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മേലാങ്കോട്ട് വച്ച് നടന്ന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ അഡ്വക്കേറ്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അരവിന്ദാക്ഷന്‍ അധ്യക്ഷനായി.പ്രഭാകരന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരണവും സംസ്ഥാന സമിതി അംഗം […]

local

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് യു ഡി എഫിനെ പരാജയപ്പെടുത്താനുള്ള സിപിഎം ശ്രമം കേരളം തള്ളിക്കളയും: ബാലകൃഷ്ണന്‍ പെരിയ

കുറ്റിക്കോല്‍: ബിജെപി യുമായി ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്താനുള്ള സിപിഎം ശ്രമം മതേതര കേരളം തള്ളിക്കളയുമെന്നു കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. സിപിഎം – ബിജെപി സഖ്യത്തിന്റെ സെമി ഫൈനല്‍ റൗണ്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര കുറ്റിക്കോലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജാഥ നായകന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് […]

local

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

മാവുങ്കാല്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്യത്തിന് ഇന്ന് 73 വയസ്.ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ സ്മരണകള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ദര്‍ശന വേദി ജില്ലാ പ്രസിഡണ്ടും, മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ: ടി.കെ.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മോഹനന്‍ തണ്ണോട്ട് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അജാനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനൂപ് വി എം സ്വാഗതവും, അഡ്വ: ടി.കെ. സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ മുങ്ങത്ത്, ബ്ലോക്ക് വൈസ് […]

news

വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും . ഇനിയീ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി […]

local

കാസര്‍കോട് ജില്ലാ സീനിയര്‍ പുരുഷ-വനിത വടംവലി സെലക്ഷന്‍ ക്യാമ്പ് 31 ന്

കാഞ്ഞങ്ങാട്: ഫെബ്രുവരി 13, 14 തീയ്യതികളില്‍ കേട്ടയത്ത് വെച്ച് നടക്കുന്ന സീനിയര്‍ പുരുഷ / വനിത ടീമിലേക്കുള്ള 640,600 കിലോ വിഭാഗത്തിലുള്ള പുരുഷ ടീമിന്റെയും, 500 കിലോ വിഭാഗത്തിലുള്ള വനിത ടീമിന്റെയും ,560 കിലോ വിഭാഗത്തിലുള്ള മിക്‌സഡ് ടീമിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള സെലക്ഷന്‍ ക്യാമ്പ് ജനുവരി 31 ന് വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. താല്‍പ്പര്യമുള്ള വടംവലി കായിക താരങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് വടംവലി അസോസിയേഷന്‍ […]

local

ഹൊസ്ദുര്‍ഗ് ല യണ്‍സ് ക്ലബ് ചര്‍ട്ടര്‍ ഡേ ആഘോഷിച്ചു

കാഞ്ഞങ്ങാട്: ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറുടെ സന്ദര്‍ശനന്തരം ഹൊസ്ദുര്‍ഗ്ഗ് ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ ഡേ ന്യൂ ഇയര്‍ ആഘോഷങള്‍ എന്നിവ നടത്തി. സ്മൃതി മണ്ഡപം ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. ഒ.വി. സനന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുന്‍ സിപ്പല്‍ ചെയര്‍ പെഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ മുഖ്യ ഥിതിയായി. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ നാസര്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ടിക് കേബിനറ്റ് സെക്രട്ടറി ഷാജി […]

local

മഅ്ദനിക്ക് മോചനം ലക്ഷ്യമാക്കിയുളള കമല്‍ സി ചവറയുടെ യാത്ര കാഞ്ഞങ്ങാട്ട് എത്തി

കാഞ്ഞങ്ങാട്: അബ്ദുനാസര്‍ മഅ്ദനിയ്ക്ക് മോചനവും അദ്ദേഹത്തിന്റെ കാര്യത്തില്‍ മനുഷ്യത്വപരമായി ഇട പ്പെടലുകളുമുണ്ടാവണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് മൊത്തം ചുറ്റി തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കുള്ള എഴുത്തുകാരനും ആക്റ്റിവിക്റ്റു്സുമായ കമല്‍ സി ചവറ കാഞ്ഞങ്ങാട് എത്തി. മമ്പുറത്ത് നിന്ന് കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനുപ് ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവ രെ അനുഗ്രഹവുമായിട്ടാണ് മഅ്ദനിക്ക് ചികില്‍സ സൗകര്യമടക്കം നല്‍കി മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്ന ആവശ്യമായി കമല്‍ സി ചവറ യാത്ര തിരിച്ചിരിക്കുന്നത്. മകന്‍ ഭൂമിയും കൂടെയുണ്ട്. തന്റെ യാത്രക്ക് […]