Uncategorized

കാസർകോട് വികസന പാക്കേജിന് പുറമെ ജില്ലയിൽ 4295 കോടി രൂപയുടെ അടിസ്ഥാന വികസനം മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിന് പുറമെ ജില്ലയിൽ 4295 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള കുതിപ്പിന് ജനനായകൻ്റെ കേരള പര്യടനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇനി എന്തു വേണം, ഒരു പാട് പ്രശ്നങ്ങൾ നമുക്ക് മുന്നിലുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെ നമുക്ക് നാടിൻ്റെ പുതിയ വികസന മേഖലയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ നിർദ്ദേശം സ്വീകരിക്കുന്നതിനും എഴുതി നൽകുന്നതിനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമൻ എം.എൽ.എ, തൃക്കരിപ്പൂർ എം.എൽ.എ കെ. രാജ് മോഹൻ , ജില്ലാ പഞ്ചായത്ത് അംഗം ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *