Uncategorized

കർഷക രക്ഷാ മാർച്ച്:കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് സമരവുമായി യൂത്ത്കോൺഗ്രസ്

കാഞ്ഞങ്ങാട്: രാജ്യത്തെ കുത്തക മുതലാളിമാരായ റിലയൻസ്, അദാനി ഗ്രൂപ്പുകൾക്ക് വേണ്ടി രാജ്യത്തെ കർഷക നയം അട്ടിമറിച്ച നരേന്ത്ര മോദി സർക്കാരിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കർഷക രക്ഷാമാർച്ചിന് പിന്തുണ അറിയിച്ച് റിലയൻസ് ഗ്രൂപ്പ് സ്ഥാപനമായ ട്രെൻഡ്സ് വസ്ത്രാലയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർഷിക ഉൽപന്നങ്ങളുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇത് ഒരു സൂചന മാത്രമാണെന്നും സർക്കാറിനെ സമ്മർദ്ധത്തിലാക്കി കുത്തക കമ്പനികൾ കൈക്കലാക്കിയ ആനുകൂല്യങ്ങൾ ഒഴിവാക്കി കാർഷിക മേഘലയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സമരം മുഴുവൻ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ്സ് മുന്നറിയിപ്പ് നൽകി

പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് രാഹുൽ രാംനഗർ, സുധീഷ് വെള്ളിക്കോത്ത്, മണികുമാർ മൂലകണ്ഡം, സുനേഷ് പുതിയകണ്ടം, അനൂപ് മാവുങ്കാൽ, വത്സരാജ് കെ, വിനേഷ് കെ, പ്രകാശൻ മാവുങ്കാൽ, മണികണ്ഡൻ പുതിയകണ്ടം എന്നിവർ സംസാരിച്ചു.

(പടം)

കർഷക സമരത്തിന് പിന്തുണ അറിയിച്ച് റിലയൻസ് സ്ഥാപനമായ ട്രെൻഡ്സ് വസ്ത്രാലയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *