മുംബൈ : സി പി എം പി ബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനെതിരെ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് കേസില്‍ ആരോപിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി ബീഹാര്‍ സ്വദേശിയെ വിദേശത്ത് വച്ച് പരിചയപ്പെട്ട ബിനോയ് പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബയ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 678 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബീഹാര്‍ സ്വദേശിനിയുടെ പുത്രന് ബിനോയുടേതാണെന്ന് പീഡന പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് കോടതി സമ്മതപ്രകാരം ഡി എന്‍ എ പരിശോധന നടത്തിയെങ്കിലും ഫലം ഇതു വരെയും പുറത്ത് വന്നിരുന്നില്ല. പോലീസ് കുറ്റപത്രത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.