local

കോണ്‍ഗ്രസ്സ് യുഗത്തിന് അന്ത്യമായി-സി കെ പത്മനാഭന്‍

കാസര്‍കോട് : രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി അസ്തമിച്ചു കഴിഞ്ഞെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍.കാസര്‍കോട് ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ കോണ്‍ഗ്രസ്സ് നാമാവശേഷമായിരിക്കുകയാണ്.ഐക്യമുന്നണി നേതൃത്വം മുസ്ലിം ലീഗ് കൈയ്യടക്കിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ നേതൃത്വം പറയുന്നത് കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവരും. സാധാരണക്കാരന്റെ പരാധീനതകള്‍ ചൂഷണം ചെയ്യാന്‍ ചില പൊടിക്കൈകള്‍ നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രക്ഷപ്പെട്ട ഇടത് മുന്നണിയും പിണറായി വിജയനും […]

local

തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന: കെ മണികണ്ഠന്‍

കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിനു പുറമേ യുവജനങ്ങള്‍ക്കും പൊതുസമൂഹത്തിനും അനുഭവവേദ്യമാകുന്ന പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കുമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ്ദി പ്രസ്സ് പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മണികണ്ഠന്‍. പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി വ്യവസായസംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. യുവജനങ്ങള്‍ക്ക് തൊഴില്‍സാധ്യത ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കും. വൈസ്പ്രസിഡന്റ് കെ വി ശ്രീലതയും പങ്കെടുത്തു. പ്രസ്ഫോറം പ്രസിഡണ്ട് ഇ.വി.ജയകൃഷ്ണന്‍ അധ്യക്ഷനായി . എന്‍.ഗംഗാധരന്‍, […]

news

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19; സമ്പര്‍ക്കം-4621, രോഗമുക്തി-5376; കാസര്‍ഗോഡ് 96 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. […]

local

പുതുവത്സരാഘോഷങ്ങള്‍ക്ക് ജില്ലയില്‍ നിയന്ത്രണം

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവായി. പുതുവത്സരാഘോഷങ്ങള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: ഡിസംബര്‍ 31 ന് രാത്രിയിലോ ജനുവരി ഒന്നിന് പകല്‍ സമയത്തോ പുതുവല്‍സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് കര്‍ശനമായി നിരോധിച്ചു. അനാവശ്യമായി പൊതുസ്ഥലത്തും റോഡുകളിലും കാണുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കും. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒത്തു കൂടുന്നവര്‍ (100 പേരില്‍ കുറഞ്ഞ എണ്ണം ആള്‍ക്കാര്‍, സ്ഥലസൗകര്യവും ശാരീരിക അകലവും […]

local

സ്‌ക്കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം തുടങ്ങി; ക്ലാസ് മുറികളും പരിസരവും അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് അണുവിമുക്തമാക്കി

കാഞ്ഞങ്ങാട് :കോവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്ന സ്‌ക്കൂളുകള്‍ പത്ത്, പ്ലസ്ടു ക്ലാസുകള്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നതിന്റ ഭാഗമായി ക്ലാസ് മുറികളും പരിസരവും അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് അണുവിമുക്തമാക്കി . ഫയര്‍മാന്‍ ഡ്രൈവര്‍ കെ.ടി ചന്ദ്രന്‍, അരുണ്‍ ( ഫയര്‍മാന്‍,), രമേശന്‍ (ഹോം ഗാര്‍ഡ് ) സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ, മനോജ്. പി, പ്രദീപ് കുമാര്‍ ആവിക്കര, കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

local

ബന്തിയോട് യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

കാസര്‍കോട്: യൂത്ത് ലീഗ് ബന്തിയോട് വാര്‍ഡ് സെക്രട്ടറിക്ക് കുത്തേറ്റു . ബന്തിയോട്ടെ ബഷീര്‍ എന്ന ബച്ചിക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ ബന്തിയോട് ബേരിക്കയിലാണ് സംഭവം. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനാണ് അക്രമിച്ചതെന്ന് പറയുന്നു. കഴുത്തിന് പരിക്കേറ്റ ബഷീറിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

news

കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും ഇറക്കി വിട്ട് അയല്‍ക്കാര്‍ വീട് പൊളിച്ചു നീക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയല്‍ക്കാര്‍ ഇറക്കിവിട്ടത്.  പുറത്താക്കിയശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചു കളയുകയും ചെയ്തു. ഡിസംബര്‍ 17 നായിരുന്നു സംഭവം. കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്ക്കും മക്കള്‍ക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ […]

news

കോവിഡ് വാക്സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കും ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ ഡ്രൈ റണ്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി . കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന. ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പറഞ്ഞിരുന്നു. അതിനിടെ ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് […]

local

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ എം വോക് വിഭാഗത്തില്‍ നിന്ന് ഉന്നത വിജയം നേടി മലയോരത്തിന്റെ അഭിമാനമായി രഹ്ന

കാഞ്ഞങ്ങാട്: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും എം വോക് (ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കണ്‍സല്‍റ്റിംഗ് ) വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി നാലാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ രഹ്ന.പി നാടിന്റെ അഭിമാനമായി മാറി. പരപ്പ എരകുന്നിലെ രജിതയുടെയും പരേതനായ ഗോപാലകൃഷ്ണന്റെയും മകളാണ് രഹ്ന. ജന്മദേശം പത്രത്തിന്റെ മലയോര മേഖല ലേഖകന്‍ സുരേഷ് പരപ്പയുടെ മരുമകളാണ് .  

local

ജെ സി ഐ ഭാരവാഹികളുടെ സ്ഥാനാരോണം നടന്നു; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ജെ സി ഐ മേഖല അധ്യക്ഷന്‍ സജിത് കുമാര്‍ വി കെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:  ജെസിഐ കാഞ്ഞങ്ങാടിന്റെ 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ജെസിഐ മേഖല അധ്യക്ഷന്‍ സജിത് കുമാര്‍ വി കെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് പി. സത്യന്‍ അധ്യക്ഷത വഹിച്ചു. ജെസിഐ മുന്‍ മേഖലാ പ്രസിഡണ്ട് ശ്രീ കെ വി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. 2021 വര്‍ഷത്തെ പ്രസിഡണ്ടായി ഡോ. നിതാന്ത് ബാല്‍ശ്യാം സ്ഥാനമേറ്റു.  ശ്രീ ഇ.പി ഉണ്ണികൃഷ്ണന്‍ , മനു പാമ്പാനി […]

error: Content is protected !!