local

ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ദശവാര്‍ഷികത്തിന്റെ നിറവില്‍; വാര്‍ഷികാഘോഷം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ:ഒ.വി. സനല്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ അഭിമാനമായ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ പത്താം വാര്‍ഷികാഘോഷം നടന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലബ്ബ് അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങ് ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ:ഒ.വി.സനല്‍ ഉല്‍ഘാടനം ചെയ്തു.ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഇ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങില്‍ വെച്ച് ക്ലബ്ബ് ബുള്ളറ്റിന്‍ പ്രകാശനം ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ഷാജിജോസഫിന് നല്‍കി ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു .വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വര്‍ക്കുള്ള സമ്മാനവിതരണവും ലയണ്‍സ് ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് […]

news

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം-2880, രോഗമുക്തി-6055; കാസര്‍കോട് 86 പേര്‍ക്ക് രോഗം, 82 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. […]

local

പുതുക്കൈ തെക്കില്ലം ഗംഗാ അന്തര്‍ജ്ജനം അന്തരിച്ചു

നീലേശ്വരം: പുതുക്കൈ തെക്കില്ലം ഗംഗാ അന്തര്‍ജ്ജനം ( 84 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.ടി.കേശവന്‍ എമ്പ്രാന്തിരി. മക്കള്‍ ,പി.ടി. ഗണപതി എബ്രാന്തിരി ( പഴേ വീട്ട് മൂഴി ദേവി ക്ഷേത്രം വെള്ളനാട് തിരുവനന്തപുരം, പി.ടി.മാധവന്‍ എമ്പ്രാന്തിരി ( ജ്യോത്സര്‍ വെള്ളനാട്, തിരുവനന്തപുരം), പി.ടി.ശ്രീധരന്‍ എമ്പ്രാന്തിരി ( വിമുക്ത ഭടന്‍ നീലേശ്വരം), പി.ടി.ശങ്കരനാരായണന്‍ എമ്പ്രാന്തിരി (ജ്യോത്സ്യര്‍ പട്ടക്കുളം, കാട്ടാക്കട തിരുവനന്തപുരം) പി.ടി.ഗൗരി. മരുമക്കള്‍ സാവിത്രി, സിന്ധു, സരസ്വതി, ശ്രീദേവി,

local

ബി ജെ പി- എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; സ്വര്‍ഗീയ ഉമാനാഥ റാവുവിന്റെ പത്‌നി  സുശീല ഉമാനാഥ റാവു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : നഗരസഭയിലെ 7, 8 വാര്‍ഡ് നെല്ലിക്കാട്ട് പൈരടുക്കം ബിജെപി. എന്‍.ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. സുശീല ഉമാനാഥ റാവുഉല്‍ഘാടനം ചെയ്തു. കെ.വി.നാരായണ പൊതുവാള്‍ അധ്യക്ഷത വഹിച്ചു.നിട്ടുര്‍ ബാലകൃഷ്ണന്‍ ബി.എംഎസ് ജില്ലാ ജോ. സെക്രട്ടറി കെ വി ബാബു, ധനഞ്ജയന്‍ , പ്രസന്ന ടീച്ചര്‍, ചന്ദ്രന്‍ പു ക്ലത്ത്, ടി പ്രകാശന്‍, പി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദീപ് ചേവരി സ്വാഗതവും അജയകുമാര്‍ നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.

local

അജാനൂര്‍ പഞ്ചായത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി പി.സുനിതയുടെ വിജയത്തിനായി മാതൃസംഗമം സംഘടിപ്പിച്ചു; മാതൃസംഗമം ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ പള്ളോട്ട് നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി പി.സുനിതയുടെ വിജയത്തിനായി മാതൃസംഗമം സംഘടിപ്പിച്ചു. യോഗം ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം വാര്‍ഡിനെ പ്രതിനിധീകരിച്ച് നിസ്വാര്‍ത്ഥ സേവനം നടത്തിയ ജനകീയ മെമ്പര്‍ കെ എം ഗോപാലനെ ചടങ്ങില്‍ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് വെള്ളിക്കോത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുധാകരന്‍ കൊള്ളിക്കാട്, ജില്ലാ […]

local

അഴിമതി നടത്താന്‍ ഏതെല്ലാം വിധത്തില്‍ കഴിയുമെന്ന ഗവേഷണം നടത്തുന്ന പാര്‍ട്ടിയായി സി പി എം മാറി :അഡ്വ.ടി സിദ്ദിഖ്

കാഞ്ഞങ്ങാട്: സി പി എമ്മി നെ സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ വഴിവിട്ട പോക്കില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയെ തിരുത്തുന്നതിന് ജനാധിപത്യ പ്രക്രിയിലുടെ അവര്‍ വോട്ടവകാശം വിനിയോഗിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ യു ഡി എഫ് കുടുംബയോഗം പടന്നക്കാട് കരുവളത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെല്ലാം വിധത്തില്‍ അഴിമതി നടത്താന്‍ കഴിയുമെന്ന ഗവേഷണത്തിലാണ് ഈ സര്‍ക്കാര്‍. […]

local

തോയമ്മല്‍ ജുമാ മസ്ജിദിന്റെ നവീകരണത്തിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു; നീലേശ്വരം- പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി ഇ.കെ.മഹമ്മൂദ് മുസ്ലിയാര്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: തോയമ്മല്‍ മുഹയുദ്ദീന്‍ ജുമാമസ്ജിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നീലേശ്വരം- പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും,സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഇ.കെ.മഹെമ്മൂദ് മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആക്റ്റിംഗ് പ്രസിഡണ്ട് എ.ഹമീദ് ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്,ട്രഷറര്‍ പാലക്കി സി. കുഞ്ഞാമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ വണ്‍ ഫോര്‍ അബുദുള്‍ റഹിമാന്‍,മുബാറക് ഹസൈനാര്‍ ഹാജി,സെക്രട്ടറി കെ.യു.ദാവൂദ് ഹാജി,സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി,ട്രഷറര്‍ സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി, കെ.എച്ച്.മുഹമ്മദ് […]

local

കാഞ്ഞങ്ങാട് സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഇടക്കാല വാര്‍ഷിക ജനറല്‍ ബോഡി യോഗവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു

കാഞ്ഞങ്ങാട്: സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ ഇടക്കാല വാര്‍ഷിക ജനറല്‍ ബോഡി യോഗവും വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും കാഞ്ഞങ്ങാട് ശ്രമിക്ഭവനില്‍ വച്ച് നടന്നു. യൂണിയന്‍ സെക്രട്ടറി മാധവന്‍ തോയമ്മല്‍ സ്വാഗതവും പ്രസിഡണ്ട് രവീന്ദ്രന്‍ നായികയം അധ്യക്ഷതയു വഹിച്ചു.യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ചടങ്ങില്‍ ചന്ദ്രന്‍ ടി.വി, വിനോദ് കുമാര്‍, രവിമടിയന്‍, എം.വി.കുഞ്ഞമ്പു, സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളായ ശ്രീരാഗ് മധുസൂദനന്‍, തേജസ് രമേശന്‍, എബിന്‍ തോമസ്, […]

local

കാര്‍ത്തിക ദീപ ഉത്സവം: പള്ളിവേട്ടക്കായി മേലാങ്കോട്ടെ സാങ്കല്‍പിക വനത്തിലേക്ക് പോവുന്ന ആഘോഷം മാറ്റി വെച്ചു

  കാഞ്ഞങ്ങാട്: ഗൗഡസാരസ്വത ബ്രാഹ്മണരുടെ പ്രാധന ആ ഘോഷമായ കാര്‍ത്തിക ദീപോത്സവം ചടങ്ങില്‍ ഒതുക്കി. കാര്‍ത്തിക ദീപോത്സവത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിലൊരുക്കിയ മണ്ഡപത്തില്‍ ദേവവിഗ്രഹവുമായി എഴുന്നള്ളത്ത് എത്തിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പള്ളിവേട്ടക്കായി മേലാങ്കോട്ടെ സാങ്കല്‍പിക വനത്തിലേക്ക് പോവുന്ന ആഘോഷം മാറ്റിവെച്ചിരുന്നു. സാധാരണ കാഞ്ഞങ്ങാട് നഗരത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കാര്‍ത്തിക ദീപ ഉത്സവം .

local

കിനാനൂര്‍ കരിന്തളം 16-ാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ബോഡ് നശിപ്പിച്ചു

  നീലേശ്വരം: കിനാനൂര്‍ കരിന്തളം യു ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി 16-ാം വാര്‍ഡ് കൊല്ലംപാറയില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോഡ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടെ ജനസമ്മതിയും പ്രചരണ മുന്നേറ്റവും കണ്ട് പരാജയഭീതിയിലായവരാണ് ഇതിന് പിന്നിലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും യു.ഡി.എഫും ആരോപിച്ചു. യു ഡി എഫ് പ്രവര്‍ത്തകര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന് ആവശ്യപെട്ടു. ഉമേശന്‍ വേളൂര്‍ അദ്ധ്യക്ഷനായി. കെ.കെ.നാരായണന്‍, സി.വി.ഭാവനന്‍, സി.ഒ സജി, അജയന്‍ […]

error: Content is protected !!