local

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ഭവനം പി ടി തോമസ് എം എല്‍ എ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി .കുഞ്ഞിരാമന്‍ നായരുടെ ബാല്യകാലം ചെലവഴിച്ച ബെള്ളിക്കോത്തെ പൗരാണിക വസതി കവിയുടെ സ്മാരക മന്ദിരമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പി.ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. മലയാളത്തിലെ മുഴുവന്‍ കവിതാ സമാഹാരങ്ങളും മഹാകാവ്യങ്ങളും ലൈബ്രറിയായി സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ്ണ കാവ്യഗേഹമായി കവിയുടെ വീട് മാറ്റാന്‍ സാധിക്കണം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കുമെന്ന് പി.ടി.തോമസ്  വെള്ളിക്കോത്തെ കവിയുടെ വീട് പി.ടി.തോമസ് സന്ദര്‍ശിച്ച ശേഷം അറിയിച്ചു. കെ.പി.സി.സി. ഭാരവാഹികളായ എം.അസിനാര്‍, ബാലകൃഷ്ണന്‍ പെരിയ, പ്രവാസി കോണ്‍ഗ്രസ് […]

local Uncategorized

നീലേശ്വരം നഗരസഭ വികസനകാര്യത്തില്‍ പിന്നോട്ട് പോയി :യുവമോര്‍ച്ച

നീലേശ്വരം: പഞ്ചായത്തില്‍ നിന്നും നഗരസഭയായി മാറിയിട്ട് 10 വര്‍ഷം പിന്നിടുന്ന നീലേശ്വരം നഗരസഭ വികസനത്തില്‍ പിന്നോട്ട് പോവുകയാണെന്ന് യുവമോര്‍ച്ച യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു. പത്തുവര്‍ഷം പിന്നിടുന്ന നഗരസഭാ ഭരണത്തില്‍ യാതൊരു വികസനവും നടത്താത്ത ഒരു നഗരസഭ നീലേശ്വരം മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ എന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. നീലേശ്വരത്ത് തൊട്ടടുത്തുള്ള കാഞ്ഞങ്ങാടും ചെറുവത്തൂരും വികസനത്തില്‍ കുതിക്കുമ്പോള്‍ നീലേശ്വരം നഗരസഭ മാത്രം യാതൊരുവിധ മാറ്റവുമില്ലാതെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 14 ലക്ഷം രൂപ ചെലവിട്ടു വഴിയോരത്ത് സ്ഥാപിച്ച സിസിടിവികള്‍ […]

news

സംസ്ഥാനത്ത് ഇന്ന്7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 156 പേര്‍ക്ക് രോഗം; സമ്പര്‍ക്കം 7049; രോഗമുക്തി 7330

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം […]

local

നീലേശ്വരം ബലിയപട്ടം ടൈല്‍സ് റിട്ട. മാനേജര്‍ കക്കാണത്ത് നാരായണന്‍ അന്തരിച്ചു

നീലേശ്വരം ബലിയപട്ടം ടൈല്‍സ് റിട്ട. മാനേജര്‍ കക്കാണത്ത് നാരായണന്‍ (90) അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ വീട്ടില്‍ ഭാനുമതി. മക്കള്‍: സുമ (റിട്ട. അദ്ധ്യാപിക, പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. സ്‌ക്കൂള്‍) , മനോജ് (എഞ്ചീനിയര്‍, ദുബയ്), ലേഖ ( അദ്ധ്യാപിക, ജി.എച്ച്. എസ്.എസ്. ചായ്യോത്ത്), വിനോദ് (സെന്‍സസ് ഡയരക്ട്രേറ്റ്, തിരുവനന്തപുരം). മരുമക്കള്‍ : ബാലചന്ദ്രന്‍ (റിട്ട. അസി. മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക്, പയ്യന്നൂര്‍), ലത (അദ്ധ്യാപിക, അവര്‍ ഓണ്‍ പബ്ലിക് സ്‌ക്കൂള്‍, ഷാര്‍ജ ), പ്രഭാകരന്‍ (റിട്ട. […]

local

പിണറായി വിജയനും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മിലുള്ള രഹസ്യ ഇടപാടുകള്‍ അന്വേഷിക്കണം; പി.ടി.തോമസ് എംഎല്‍എ; കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനും ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള രഹസ്യ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സോസൈറ്റയിയും എക്സാലോജിക് സൊലൂഷന്‍സ് എന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള സാമ്പത്തിക ബന്ധവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ പുന: പരിശോധനയ്ക്ക് വിധേയമാക്കണം. യുഗപ്രഭാവനായ വാഗ്ഭടാനന്ദ സ്വാമികള്‍ രൂപം കോടുത്ത ഈ സൊസൈറ്റിയെ കളങ്കപ്പെടുത്തുന്ന നടപടികള്‍ നടന്നിട്ടുണ്ടോ എന്ന് ഭരണസമിതി വിശദീകരിക്കണം. ഊരാളുങ്കലിന്റെ തിരുവനന്തപുരത്തുള്ള ഗസ്റ്റ്ഹൗസില്‍ സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി […]

local

ആകാശത്ത് വിസ്മയം തീര്‍ത്ത് ചുവന്ന ചന്ദ്രന്‍

കാഞ്ഞങ്ങാട്: ഇന്നലെ ആകാശത്ത് രാവിലെ ചുവന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പകര്‍ത്തി ഇന്നലെ രാവിലെ 5.39 ആകാശത്ത് കണ്ട ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കണ്ട വിസ്മയം. ഇത് ചന്ദ്രന്‍ തന്നെയാണോ എന്ന സംശയവുമുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇനി 15 വര്‍ഷത്തിന് ശേഷം മാത്രം കാണാവുന്ന രൂപത്തില്‍ ചൊവ്വ ഭൂമിക്ക് അടുത്തെന്നു വെന്ന് നാസയുടെ പഠനങ്ങള്‍ പറയുന്നുണ്ട്. ചുവന്ന നിറമാണ് ചൊവ്വക്കുള്ളത്. അത്തരത്തില്‍ ഒക്ടോബര്‍ 30 ന് രാത്രി മുതല്‍ ചൊവ്വ യെ ഇങ്ങനെ ആകാശത്ത് […]

local

ഒളിമങ്ങാത്ത ഓര്‍മകളില്‍ ഇന്ദിരാ പ്രിയദര്‍ശിനി; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു

കാഞ്ഞങ്ങാട്: മുന്‍ പ്രധാന മന്ത്രിയും ഇന്ത്യയുടെ ഉരുക്കു വനിതയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 36ആം രക്തസാക്ഷി ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് പി. വി. ഉത്ഘാടനം ചെയ്തു. അവസാനതുള്ളി ചോരയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടിയെന്ന് ഉറക്കെ പറഞ്ഞ രാജ്യസ്‌നേഹി, അസാമാന്യ ആസൂത്രണ പാടവവും, അളക്കാനാവാത്ത മനക്കരുത്തും ഇച്ഛശക്തിയുമുള്ള ഭരണകര്‍ത്താവ് എന്നീ വിശേഷണങ്ങള്‍ ഉള്ള വക്തിത്വമായിരുന്നു ഇന്ദിരാ […]

local

യുവജനങ്ങളെ മറന്നുകൊണ്ട് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു :യൂത്ത് കോണ്‍ഗ്രസ്; പള്ളിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി രാകേഷ് കരിച്ചേരി ചുമതല ഏറ്റെടുക്കുന്ന പരിപാടി ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പളളിക്കര: യുവജനങ്ങളെ മറന്നുകൊണ്ട് മയക്കുമരുന്ന് കള്ളക്കടത്തു നടത്തുന്നവരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍. യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ടായി രാകേഷ് കരിച്ചേരി ചുമതല ഏറ്റെടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി. ബിനോയ് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എംപിഎം ഷാഫി, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ വി.വി. കൃഷ്ണന്‍, […]

local

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കാസര്‍കോട് : ജില്ലയിലെ മഞ്ചേശ്വരം, കമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധികളിലും നിരോധനാജ്ഞ നവംബര്‍ 15 അര്‍ദ്ധരാത്രി 12 മണിവരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡി സജിത്ബാബു ഉത്തരവിറക്കി.

local

നിര്‍ധന കുടുംബാംഗത്തിന് ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് സഹകരണത്തോടെ പ്രവാസിയുടെ കൈത്താങ്ങ്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബാംഗവും ചെമ്മട്ടം വയല്‍ ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ് ഒന്നിലെ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മിക്ക് പ്രവാസിയായ കാറ്റാടിയിലെ വിവി സുനില്‍ സഹായത്തോടെ ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് വീട് സന്ദര്‍ശിച്ച് പഠനച്ചെലവിനുള്ള സഹായം നല്‍കി. ചടങ്ങില്‍ ഹോസ്ദുര്‍ഗ് എസ്.ഐ കെ പി വിനോദ് കുമാര്‍ , ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ നാരായണന്‍ , മനോജ് , വിപിന്‍ , വി വി സുനില്‍ കാറ്റാടി എന്നിവര്‍ പങ്കെടുത്തു.