ചെറുവത്തൂര്‍: സന്തോഷ് ട്രോഫി താരം കെ പി രാഹുലിന്റെ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സന്തോഷ് ട്രോഫി താരത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ എം രാജഗോപാലന്‍ എം.എല്‍.എ സ്പോര്‍ട്സ് മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് വീട് അനുവദിച്ച് നല്‍കുകയായിരുന്നു. മിച്ചഭൂമിയിലെ പണിതീരാത്ത വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് രാഹുലും കുടുംബവും ഈ മാസം എട്ടിന് താമസം മാറും. പിലിക്കോട് കോതോളിയില്‍ നിര്‍മ്മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജനെത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനായിരുന്നു വീട് നിര്‍മ്മാണ ചുമതല. 2018 ഏപ്രില്‍ ഒന്നിന് കേരളം സന്തോഷം ട്രോഫി നേടിയപ്പോള്‍ ടീമിലെ മിന്നും താരമായി മാറിയ രാഹുലിന്റെ വീടില്ലാത്ത സങ്കടങ്ങള്‍ വിവിധ മാധ്യമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ചീമേനി മിച്ച ഭൂമിയിലെ പണി തീരാത്ത കൊച്ചു വീട്ടിലാണ് രാഹുലിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജന്മസ്ഥലമായ പിലിക്കോട് കോതോളിയില്‍ അഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ വീടൊരുക്കിയത്. നിര്‍ണായക മത്സരത്തില്‍ ബംഗാളിനെതിരെ നേടിയ ഒരു ഗോള്‍ ഉള്‍പ്പെടെ നാല് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് അന്ന് രാഹുല്‍ സന്തോഷ് ട്രോഫിയിലെ മിന്നുംതാരമായത്. ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ പ്രവേശിച്ചത്. ആലംപാടി ഗവ. ഹൈസ്കൂളില്‍ ക്ലര്‍ക്ക് ആയാണ് നിയമനം. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായ ചടങ്ങ് മാത്രമാണ് ഗൃഹപ്രവേശത്തിനുള്ളത്.
Related Articles
അണികള്‍ക്ക് സി പി എമ്മിനോട് വിശ്വാസം നഷ്ടപ്പെട്ടു: ശ്രീകാന്ത്
മാവുങ്കാല്‍: അണികള്‍ക്ക് സിപിഎമ്മിനോട് വിശ്വസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപിജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. മടിക്കൈ പഞ്ചായത്ത് വാഴക്കോട്ട് നടന്ന തിരെഞ്ഞടുപ്പ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടിക്കൈയിലും സിപിഎം മാറി ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ തെളിവാണ് കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇതുകൊണ്ടാണ് ഇത്തവണ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിക്കളെ ഭീക്ഷണിപ്പെടുത്തിയിരിക്കുന്നത്. സിപിഎം രൂപികരിച്ചിട്ട് 100 വര്‍ഷത്തില്‍ എത്തി നില്ക്കുമ്പോള് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കാത്തെ മറ്റ് ചിഹ്നത്തില്‍ മത്സരിക്കാനാണ് […]
വീട്ടമ്മ തൂങ്ങി മരിച്ചു: അമ്പലത്തറ മീങ്ങോത്തെ പി. ഗൗരിയാണ് മരിച്ചത്
കാഞ്ഞങ്ങാട് : വീട്ടമ്മയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീങ്ങോത്തെ ബാലകൃഷ്ണന്റെ ഭാര്യ പി. ഗൗരി (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഭര്‍ത്താവ് ഉറക്കം എഴുന്നേറ്റപ്പോഴാണ് ഗൗരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ജിഷ (ഘാന) ,ഗ്രീഷ്മ (ജര്‍മ്മനി ) ,മരുമക്കള്‍ :അനീഷ് (ഘാന), ജയദീപ് (ജര്‍മ്മനി ) .സഹോദരങ്ങള്‍: മൂകാംബിക, കാര്‍ത്തിയാനി, രാഘവന്, ഭാര്‍ഗവി . അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. […]
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് അംഗമായ 59 പേര്‍ക്ക് സമാശ്വാസ നിധി ചികിത്സാ സഹായ വിതരണം നടന്നു; ബാങ്കിന് ലഭ്യമായ 1205000 രൂപ 59 പേര്‍ക്കാണ് നല്‍കിയത്
കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക്അംഗ സമാശ്വാസ നിധിചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു.ബാങ്കിനെ ലഭ്യമായ1205000രൂപ59 ആളുകള്‍ക്കാണ് വിതരണം നടത്തിയത്. ബാങ്ക് ഹാളില്‍ നടന്ന പരിപാടി ടികാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് കെ വിശ്വനാഥന് അധ്യക്ഷനായി. ഗുരുതരമായഅര്ബുദം,കിഡ്നി,ഹൃദയം,കരള്തുടങ്ങിയരോഗങ്ങള്ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, അപകടത്തില്പ്പെട്ട്കിടപ്പി ലായവര്‍ ,മാതാപിതാക്കള്‍ നഷ്ടപ്പെട്ടഅവരുടെ കട ബാധ്യത ഏറ്റെടുക്കേണ്ടി വന്നപ്രായപൂര്ത്തിയാകാത്ത മക്കള്‍ ,തളര്‍വാദം ബാധിച്ച കിടപ്പിലായവര്എന്നിവര്ക്കാണ്ആശ്വാസ ധനസഹായം നല്‍കുന്നത് .സഹകരണ സ്ഥാപനങ്ങള്അവരുടെ ഒരു വര്ഷത്തെലാഭ വിഹിതത്തിന്റെ10% […]